വാ​ർ​ഷി​ക​വും ചാ​രി​റ്റി​ഫ​ണ്ട് വി​ത​ര​ണ​വും
Tuesday, August 4, 2020 10:45 PM IST
മ​ങ്കൊ​ന്പ്: കേ​ര​ള റോ​വിം​ഗ് ആ​ൻ​ഡ് പാ​ഡ്ലിം​ഗ് ബോ​ട്ട് ക്ല​ബ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള ബോ​ട്ട് റേ​സ് ലീ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​വും ചാ​രി​റ്റി​ഫ​ണ്ട് വി​ത​ര​ണ​വും ന​ട​ത്തി. ച​ന്പ​ക്കു​ളം ബ​സി​ലി​ക്ക കു​രു​ശ​ടി​ക്കു സ​മീ​പം ന​ട​ക്കു​ന്ന പ​രി​പാ​ടി​ ചാ​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൗണ്ടേഷ​ൻ ക​ണ്‍​വീ​ന​റാ​യി​രു​ന്ന ജോ​സ​ഫ് ഇ​ളം​കു​ളം, യു​ബി​സി കൈ​ന​ക​രി​യു​ടെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​ൻ ആ​ന്‍റ​ണി തോ​മ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ച്ചു.
ച​ട​ങ്ങി​ൽ അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു​ള്ള ചാ​രി​റ്റി ഫ​ണ്ട്, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ൾ, കി​ട​പ്പു​രോ​ഗി​ക​ൾ, സ​ർ​ക്കാ​രാ​ശു​പ​ത്രി​യി​ൽ ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന​ർ എ​ന്നി​വ​യ്ക്കു​ള്ള ധ​ന​സ​ഹാ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം കാ​ടാ​ത്തു​ക​ളം, കൊ​ണ്ടാ​ക്ക​ൽ പ​ള്ളി വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് വ​ട​ക്കേ​യ​റ്റം, ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സി.​ടി തോ​മ​സ് കാ​ച്ചാം​കോ​ടം, മോ​നി​ച്ച​ൻ പു​ത്ത​ൻ പ​റ​ന്പി​ൽ, ടി.​പി രാ​ജു, ചാ​ക്ക​പ്പ​ൻ ആ​ന്‍റ​ണി കൊ​ച്ചു​പ​ള്ള​ത്തു​ശേ​രി, ജോ​സ​ഫ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.