ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത14ന് ​അ​നു​സ്മ​ര​ണാ​ദി​നം ആ​ച​രി​ക്കും
Sunday, August 9, 2020 9:37 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ക്ക​​ഴി​​ഞ്ഞ മാ​​ർ​​ച്ച് 15 മു​​ത​​ൽ നാ​​ളി​​തു​​വ​​രെ മ​​ര​​ണ​​മ​​ട​​ഞ്ഞ വൈ​​ദി​​ക​​രെ​​യും സ​​ന്യ​​സ്ത​​രെ​​യും അ​​ല്മാ​​യ​​രെ​​യും അ​​നു​​സ്മ​​രി​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ഒ​​രു​​മി​​ച്ച് 14നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. അ​​ന്നേ​​ദി​​വ​​സം രാ​​വി​​ലെ 6.30ന് ​​ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ക​​ത്തീ​​ഡ്ര​​ലി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. അ​​തേ സ​​മ​​യ​​ത്തു​​ത​​ന്നെ അ​​തി​​രൂ​​പ​​ത​​യി​​ലെ എ​​ല്ലാ വൈ​​ദി​​ക​​രും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് പ്രാ​​ർ​​ഥി​​ക്കും. അ​​തി​​രൂ​​പ​​ത​​യു​​ടെ യു ​​ട്യൂ​​ബ് ചാ​​ന​​ലാ​​യ മാ​​ക്ക് ടി​​വി​​യി​​ലൂ​​ടെ സം​​പ്രേ​​ഷ​​ണം ചെ​​യ്യും.
കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​യി മ​​രി​​ച്ച​​വ​​ർ, സ​​ഭാ​​പ​​ര​​മാ​​യ മൃ​​ത​​സം​​സ്കാ​​ര ശു​​ശ്രൂ​​ഷ​​ക​​ൾ ല​​ഭി​​ക്കാ​​ത്ത​​വ​​ർ, മ​​ര​​ണ​​മ​​ട​​ഞ്ഞ പ്രി​​യ​​പ്പെ​​ട്ട​​വ​​രെ കാ​​ണു​​വാ​​ൻ സാ​​ധി​​ക്കാ​​ത്ത​​വ​​ർ, മാ​​ന​​സി​​ക പി​​രി​​മു​​റു​​ക്കം സ​​ഹി​​ക്കാ​​നാ​​വാ​​തെ മ​​ര​​ണ​​പ്പെ​​ട്ട​​വ​​ർ തു​​ട​​ങ്ങി​​യ എ​​ല്ലാ​​വ​​രേ​​യും അ​​ന്ന​​ത്തെ കു​​ർ​​ബാ​​ന​​യി​​ൽ പ്ര​​ത്യേ​​ക​​മാ​​യി ഓ​​ർ​​ക്കും. പ്ര​​ള​​യ​​ദു​​രി​​ത​​ങ്ങ​​ളി​​ൽ​​നി​​ന്നും ജ​​ന​​ങ്ങ​​ൾ ര​​ക്ഷ​​നേ​​ടു​​ന്ന​​തി​​നും കൃ​​ഷി​​യി​​ട​​ങ്ങ​​ളു​​ടെ​​യും വി​​ള​​ക​​ളു​​ടെ​​യും സം​​ര​​ക്ഷ​​ണ​​ത്തി​​നും ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ ന​​വ​​തി ദി​​ന​​മാ​​യ അ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​യു​​രാ​​രോ​​ഗ്യ​​ത്തി​​നു​​വേ​​ണ്ടി​​യു​​ള്ള നി​​യോ​​ഗ​​ങ്ങ​​ളും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന് ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​റി​​യി​​ച്ചു.