കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് കുറഞ്ഞില്ല
Monday, August 10, 2020 9:53 PM IST
മ​ങ്കൊ​ന്പ്: ജ​ല​നി​ര​പ്പു പ​ഴ​യ​പ​ടി തു​ട​രു​ന്പോ​ൾ മ​ഴ​കു​റ​ഞ്ഞ​തും കി​ഴ​ക്ക​ൻ​വെ​ള്ള​ത്തി​ന്‍റെ വ​ര​വുകു​റ​ഞ്ഞ​തും കു​ട്ട​നാ​ടി​നു ആ​ശ്വാ​സ​മാ​കു​ന്നു. ഇ​ന്ന​ലെ ജ​ല​നി​ര​പ്പി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യി​ല്ല. ഞാ​റാ​ഴ്ച​യാ​ണ് കു​ട്ട​നാ​ട്ടി​ൽ ഏ​റ്റ​വു​മ​ധി​ക​മാ​യി ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത്.

തു​ട​ർ​ന്ന് ഇ​ന്ന​ലെ പ​ക​ൽ മ​ഴയ്ക്കു ശ​മ​ന​വു​മു​ണ്ടാ​യി. എ​ന്നാ​ൽ ജ​ല​നി​ര​പ്പി​ൽ കു​റ​വു​ണ്ടാ​യില്ലെന്നു മാ​ത്ര​മ​ല്ല മു​ന്നു​നാ​ലി​ഞ്ചു വ​ർ​ധ​ന​വു​മു​ണ്ടാ​യി. പ​ക​ൽ സ​മ​യ​ത്ത് നേ​രി​യ വ​ർ​ധ​ന​വു മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ വൈ​കു​ന്നേ​ര സ​മ​യ​ങ്ങ​ളി​ലാ​ണ് ജ​ല​നി​ര​പ്പു​യ​ർ​ന്നി​രു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ൻ​ദി​വ​സ​ങ്ങ​ളി​ലെ അ​ത്ര​യും ജ​ല​നി​ര​പ്പു​യ​ർ​ന്നി​ല്ല.
അ​തേ​സ​മ​യം കി​ഴ​ക്കു മ​ഴ കു​റ​ഞ്ഞ​തും വെ​ള്ള​ക്കെ​ട്ടൊ​ഴി​ഞ്ഞ​തു​മാ​ണ് കു​ട്ട​നാ​ടി​നു ആ​ശ്വാ​സ​ക​ര​മാ​കു​ന്ന​ത്. കി​ഴ​ക്കു നി​ന്നു​ള്ള വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്. എ​ന്നാ​ൽ ക​ല​ക്ക​ൽ മാ​റി ജ​ലാ​ശ​യ​ങ്ങ​ളി​ലെ വെ​ള്ളം തെ​ളി​ഞ്ഞ​ത് ശു​ഭ​സൂ​ച​ന​യാ​ണ്. ഇ​ത് വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കു കു​റ​ഞ്ഞ​തി​ന്‍റെ ല​ക്ഷ​ണ​മാ​ണ്.

എ​ന്നാ​ൽ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വെ​ള്ളം പൂ​ർ​ണ​മാ​യും ഒ​ഴു​കി​ത്തീ​ർ​ന്നെ​ങ്കിലേ കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പു താ​ഴു​ന്ന സാ​ഹ​ച​ര്യ​മൊ​രു​ങ്ങു​ക​യു​ള്ളു. പ​ന്പ​ഡാം തു​റ​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ കു​ട്ട​നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യോ​ടെ​യാ​ണ് കേ​ട്ട​ത്. എ​ന്നാ​ൽ ഇ​വി​ടെ നി​ന്നു​ള്ള വെ​ള്ളം കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പി​നെ കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ന്ന് ഇ​പ്പോ​ൾ ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ട്ടു​ണ്ട്.

വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ കി​ഴ​ക്ക് കാ​ര്യ​മാ​യ മ​ഴ​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഇ​ന്നു മു​ത​ൽ വെ​ള്ള​മി​റ​ങ്ങി​ത്തു​ട​രു​മെ​ന്ന് ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ. അ​തേ​സ​മ​യം ആ​ശ്വാ​സ​ത്തി​ന്‍റെ ദി​ന​മാ​യ ഇ​ന്ന​ലെ​യും പ്ര​ള​യ​ഭൂ​മി​യി​ൽ നി​ന്നും ജ​ന​ങ്ങ​ളു​ടെ ഒ​ഴി​ഞ്ഞു​പോ​ക്ക് തു​ട​ർ​ന്നു. മു​ൻ ദി​വ​സ​ങ്ങ​ളെ​ക്കാ​ള​ധി​ക​മാ​യി ഇ​ന്ന​ലെ​യാ​ണ് ആ​ളു​ക​ൾ സ​മീ​പ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് വീ​ടൊ​ഴി​ഞ്ഞു​പോ​യ​ത്.

ജ​ല​ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ളാ​ണ് സാ​ധ​രാ​ണ​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​നു​ള്ള ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന മാ​ർ​ഗം. കൂ​ടൊ​ഴി​യു​ന്ന​വ​രെ​യും വ​ഹി​ച്ചു​കൊ​ണ്ടു ആ​റു​ക​ളി​ലൂ​ടെ​യും തോ​ടു​ക​ളി​ലൂ​ടെ​യും ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന മോ​ട്ടോ​ർ ബോ​ട്ടു​ക​ളും യ​ന്ത്ര​വ​ത്കൃ​ത വ​ള്ള​ങ്ങ​ളും നി​ര​വ​ധി​യാ​യി​രു​ന്നു.

ആ​ല​പ്പു​ഴ, ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ​ന്ധു​വീ​ടു​ക​ളി​ലാ​ണ് കു​ട്ട​നാ​ട്ടി​ൽ നി​ന്നു​ള്ള ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും അ​ഭ​യം തേ​ടു​ന്ന​ത്. പ​ല കു​ടും​ബ​ങ്ങ​ളും ത​ങ്ങ​ളു​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യാ​ണ് ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​ത്. ടി​പ്പ​റും ടോ​റ​സ് ലോ​റി​ക​ളും ജ​ന​ങ്ങ​ളെ​യും കൊ​ണ്ട് സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കു​ന്നു​ണ്ട്.