മ​ധു​രഗാ​ന​ങ്ങ​ൾ ബാ​ക്കി, ചു​ന​ക്ക​ര​യു​ടെ പാ​ട്ടെ​ഴു​ത്തു​കാ​ര​ൻ ഇ​നി ഓ​ർ​മ
Thursday, August 13, 2020 10:17 PM IST
ചാ​രും​മൂ​ട്: ചു​ന​ക്ക​ര​യു​ടെ മ​ണ്ണി​ൽനി​ന്നും നാ​ട​കസ​മി​തി​ക​ൾ​ക്കു വേ​ണ്ടി ഗാ​ന​ങ്ങ​ൾ ര​ചി​ച്ച് ഒ​ടു​വി​ൽ മ​നോ​ഹ​ര​മാ​യ സി​നി​മ ഗാ​ന​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​യു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന പാ​ട്ടെ​ഴു​ത്തു​കാ​ര​ൻ ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടി ഇ​നി ഓ​ർ​മ. 1936 ജ​നു​വ​രി 19ന് ​ചു​ന​ക്ക​ര ക​രി​മു​ള​യ്ക്ക​ൽ കാ​ര്യാ​ട്ടി​ൽ​വീ​ട്ടി​ൽ കൃ​ഷ്ണ​ൻ, നാ​രാ​യ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച അ​ദ്ദേ​ഹം വ്യ​വ​സാ​യ വ​കു​പ്പി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി​യി​ൽ ല​ളി​ത​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഗാ​ന​ര​ച​ന​യി​ൽ ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. മ​ല​യാ​ള നാ​ട​ക​ങ്ങ​ൾ​ക്ക് നൂ​റു​ക​ണ​ക്കി​ന് ഗാ​ന​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. 1978-ൽ ​ആ​ശ്ര​മം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം സി​നി​മ ലോ​ക​ത്തേ​ക്ക് ഗാ​ന ​രച​ന​യു​മാ​യി ക​ട​ക്കു​ന്ന​ത്.

മ​ല​യാ​ളി​ക്ക് മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത മ​നോ​ഹ​ര ഗാ​ന​ങ്ങ​ളാ​യ കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ സി​നി​മ​യി​ലെ ഹൃ​ദ​യ​വ​നി​യി​ലെ ഗാ​യി​ക​യോ, പി​ന്നെ ദേ​വീ നി​ൻ രൂ​പം, സി​ന്ദൂ​ര​ത്തി​ല​ക​വു​മാ​യ് എ​ന്നീ ഗാ​ന​ങ്ങ​ളും എ​ങ്ങ​നെ നീ ​മ​റ​ക്കും സി​നി​മ​യി​ലെ ദേ​വ​ദാ​രു പൂ​ത്തു തു​ട​ങ്ങി​യ പ്ര​ശ​സ്ത​മാ​യ ഗാ​ന​ങ്ങ​ളും ചു​ന​ക്ക​ര​യു​ടേ​താ​ണ്. 2015 ൽ ​സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ളി​ൽ ന​ന്നാ​യി അ​ദ്ദേ​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ജന്മനാ​ടാ​യ ചു​ന​ക്ക​ര​യെ പേ​രി​നൊ​പ്പം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് അ​ദ്ദേ​ഹം ഗ്രാ​മ​ത്തെ സ്നേ​ഹി​ച്ച​ത്. അ​തി​നാ​ൽ വ​ലി​യ സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് ചു​ന​ക്ക​ര ഗ്രാ​മ​ത്തി​നു​ണ്ടാ​യി​രു​ന്നു. ചു​ന​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ്് എ​ൽ​പി സ്കൂ​ൾ, ഹൈ​സ്കൂ​ൾ, പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ് എ​ന്നീ​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​ഠ​നം. എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽനി​ന്നു മ​ല​യാ​ള​ത്തി​ൽ ബി​രു​ദം നേ​ടി. ആ​കാ​ശ​വാ​ണി​യി​ലും നി​ര​വ​ധി ഗാ​ന​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്.

ദേ​വ​രാ​ജ​ൻമാ​ഷും ചു​ന​ക്ക​ര​യു​ടെ സ​ഹോ​ദ​ര​നു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട് ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടി​യെ കെ​പി​എ​സി​യി​ലേ​ക്ക് അ​ടു​പ്പി​ച്ചു. സം​ഗീ​ത​ത്തോ​ടു​ള്ള അ​ഭി​നി​വേ​ശം നാ​ട​ക വേ​ദി​യി​ലെ പാ​ട്ടു​കാ​ര​നാ​യി ചു​ന​ക്ക​ര​യെ മാ​റ്റി. ദേ​വ​രാ​ജ​ൻ മാ​ഷു​മാ​യു​ള്ള സൗ​ഹൃ​ദം സി​നി​മ​യി​ലേ​ക്കു വ​ന്ന​ശേ​ഷ​വും തു​ട​ർ​ന്നു. ഏ​തു പാ​ട്ടു​ചെ​യ്താ​ലും ആ​ദ്യം കേ​ൾ​പ്പി​ച്ചി​രു​ന്ന​ത് ദേ​വ​രാ​ജ​ൻ മാ​ഷി​നെ​യാ​ണ്. നാ​ട​ക ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചു​ന​ക്ക​ര രാ​മ​ൻ​കു​ട്ടി എ​ന്ന ഗാ​ന​ര​ച​യ്താ​വി​ന്‍റെ പേ​ര് ഉ​യ​ർ​ന്നു കേ​ട്ടു​തു​ട​ങ്ങി​യ​ത്.

കൊ​ല്ലം അ​സീ​സി, മ​ല​ങ്ക​ര തി​യ​റ്റേ​ഴ്സ് കൊ​ല്ലം ഗാ​യ​ത്രി, കേ​ര​ള തി​യ​റ്റേ​ഴ്സ് നാ​ഷ​ന​ൽ തി​യ​റ്റേ​ഴ്സ് തു​ട​ങ്ങി​യ സ​മി​തി​ക​ൾ​ക്ക് നൂ​റു​ക​ണ​ക്കി​ന് നാ​ട​ക​ഗാ​ന​ങ്ങ​ൾ എ​ഴു​തി. ആ​കാ​ശ​വാ​ണി​യി​ലേ​ക്കു​ള്ള ചു​വ​ട് മാ​റ്റം നി​ര​വ​ധി ല​ളി​ത​ഗാ​ന​ങ്ങ​ൾ​ക്ക് വ​രി​ക​ളെ​ഴു​താ​നു​ള്ള അ​വ​സ​ര​മാ​യി പി​ന്നീ​ട് മാ​റി. വ​ർ​ഷ​ങ്ങ​ളാ​യി തി​രു​വ​ന​ന്ത​പു​രം തി​രു​മ​ല​യി​ലാ​ണ് അ​ദ്ദേ​ഹം കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചി​രു​ന്ന​ത്. സം​സ്കാ​രം ഇ​ന്ന​ലെ രാ​വി​ലെ തൈ​ക്കാ​ട്ശാ​ന്തി​ക​വാ​ട​ത്തി​ൽ ന​ട​ന്നു.