നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​നം, കാ​യം​കു​ളം മാ​ർ​ക്ക​റ്റ് വീ​ണ്ടും തു​റ​ന്നു
Friday, August 14, 2020 10:08 PM IST
കാ​യം​കു​ളം:​കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ക​ഴി​ഞ്ഞ ഒ​രുമാ​സ​ത്തി​ലേ​റെ​യാ​യി അ​ട​ച്ചു​പൂ​ട്ടി​യ കാ​യം​കു​ളം മാ​ർ​ക്ക​റ്റ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ വീ​ണ്ടും തു​റ​ന്നു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.​
മാ​ർ​ക്ക​റ്റ് തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞദി​വ​സം ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. കാ​യം​കു​ളം ന​ഗ​ര​സ​ഭ വാ​ർ​ഡ് 4, വാ​ർ​ഡ് 9 എ​ന്നിവി​ട​ങ്ങ​ൾ ഇ​പ്പോ​ഴും ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണു​ക​ളാ​ണ്. എ​ന്നാ​ൽ, സ​സ്യമാ​ർ​ക്ക​റ്റ് ഉ​ൾ​പ്പെ​ടു​ന്ന ഭാ​ഗം ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തി​നി​ട​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെത്തുട​ർ​ന്ന് കാ​യം​കു​ളം ന​ഗ​ര​സ​ഭ വാ​ർ​ഡ് 36 ദേ​ശീ​യ​പാ​ത​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗം പു​തി​യ ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.
മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ പോലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ദി​വ​സ​വും രാ​ത്രി 12 മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നു​ൾ​പ്പെ​ടെ ച​ര​ക്കു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ലോ​ഡ് ഇ​റ​ക്കു​ന്ന​തി​നാ​ണ് ഇ​പ്പോ​ൾ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ച​ര​ക്ക് ഇ​റ​ക്കി​യ വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ വ​ക റെ​യി​ൽ​വേ ടെ​ർ​മി​ന​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. ലോ​റി ഡ്രൈ​വ​ർ​മാ​ർ​ക്കും ക്ലീ​ന​ർമാ​ർ​ക്കും ന​ഗ​ര​സ​ഭ വ​ക കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ വി​ശ്ര​മ​കേ​ന്ദ്ര​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ദി​വ​സ​വും രാ​വി​ലെ ആ​റു​മു​ത​ൽ ഒ​ന്പ​തുവ​രെ ചെ​റു​കി​ട വ്യാ​പാ​ര​ത്തി​നാ​യി സാ​ധ​ന​ങ്ങ​ൾ ക​ട​ക​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ലോ​ഡ് ക​യ​റ്റു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കും.
ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കി​ട്ട് ഏ​ഴു വ​രെ ഒ​രു വാ​ഹ​ന​ങ്ങ​ളു​ടെ​യും പാ​ർ​ക്കിം​ഗ് മാ​ർ​ക്ക​റ്റി​ൽ അ​നു​വ​ദി​ക്കി​ല്ല. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ മാ​ത്രം മാ​ർ​ക്ക​റ്റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച ദി​വ​സം മാ​ർ​ക്ക​റ്റ് സ​ന്പൂ​ർ​ണമാ​യി അ​ട​ച്ചു​കൊ​ണ്ട് ശു​ചീ​ക​ര​ണം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.