ക്ഷീ​ര​ക​ർ​ഷ​ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Wednesday, September 16, 2020 9:56 PM IST
ഹ​രി​പ്പാ​ട്:​ ക്ഷീ​ര​ക​ർ​ഷ​ക​ൻ പു​ല്ലു ചെ​ത്തു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു പ​ള്ളി​പ്പാ​ട് വെ​ട്ടു​വേ​നി മാ​വോ​ലി​ൽ ആ​ർ.​ശ​ശി​കു​മാ​ർ (56) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാഴ്ച രാ​വി​ലെ10.30 ന് ​ത​ല​ത്തോ​ട്ട മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്ക് ഭാ​ഗ​ത്തു​ള്ള വ​യ​ലി​ൽ പു​ല്ലു​ചെ​ത്തു​ന്ന​തി​നി​ട​യി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.​ഉ​ട​ൻ ത​ന്നെ ഹ​രി​പ്പാ​ട് ഗ​വ.​ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വൈ​കി​ട്ടോടെ മ​രി​ച്ചു.​ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ത്തു.​സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ .​ഭാ​ര്യ: ശ്രീ​കു​മാ​രി. മ​ക്ക​ൾ: അ​ഷ്ട​മി, കാ​ർ​ത്തി​ക് .മ​രു​മ​ക​ൻ: മ​നു.