മ​ന്ത്രി കെ.ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​ മാ​ർ​ച്ച് നടത്തി
Friday, September 18, 2020 10:38 PM IST
ആ​ല​പ്പു​ഴ: പ​രി​ശു​ദ്ധ ഖു​റാ​നെ സ്വ​ർ​ണ​ക്ക​ട​ത്തി​നു മ​റ​യാ​ക്കി രാ​ജ്യ​ദ്രോ​ഹ​ത്തി​നു കൂ​ട്ടുനി​ന്ന കെ.​ടി. ജ​ലീ​ലി​നെ സം​ര​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ സ്വ​ർ​ണ​ക്ക​ട​ത്തി​ലു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​കു​ക​യാ​ണെ​ന്ന് ബി​ജെ​പി ദ​ക്ഷി​ണ​മേ​ഖ​ല അ​ധ്യ​ക്ഷ​ൻ കെ. ​സോ​മ​ൻ. പ​രി​ശു​ദ്ധ ഖു​റാ​ന്‍റെ പേ​രു പ​റ​ഞ്ഞു ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ത്തെ​യും അ​ഴി​മ​തി​യെ​യും സി​പി​എം ന്യാ​യീ​ക​രി​ക്കു​ക​യാ​ണ്.
കെ.​ടി.​ ജ​ലീ​ൽ രാ​ജി​വയ്​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു ബി​ജെ​പി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ സ​മി​തി അം​ഗം വെ​ളി​യാ​കു​ളം പ​ര​മേ​ശ്വ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. വാ​സു​ദേ​വ​ൻ, ദ​ക്ഷി​ണ മേ​ഖ​ലാ ഉ​പാ​ധ്യ​ക്ഷ​ൻ കൊ​ട്ടാ​രം ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​ജെ​പി ജി​ല്ലാ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി. ​വി​നോ​ദ് കു​മാ​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൽ.​പി. ജ​യ​ച​ന്ദ്ര​ൻ, ടി. ​സ​ജീ​വ് ലാ​ൽ, പി.​കെ. ബി​നോ​യ്, ര​ണ്‍​ജി​ത് ശ്രീ​നി​വാ​സ്, വി​മ​ൽ ര​വീ​ന്ദ്ര​ൻ, ശ്രീ​ദേ​വി വി​പി​ൻ, മോ​ർ​ച്ച അ​ധ്യ​ക്ഷന്മാ​രാ​യ ക​ലാ ര​മേ​ശ്, കെ. ​പ്ര​ദീ​പ്, ശ്രീ​ജി​ത്ത്, സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ബി​ന്ദു വി​ന​യ​ൻ, മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.
മാ​ർ​ച്ചി​നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡു​ക​ൾ ത​ള്ളി​നീ​ക്കി അ​ക​ത്തു​ക​യ​റാ​ൻ ശ്ര​മി​ച്ചു. ചി​ല​ർ ബാ​രി​ക്കേ​ഡി​നു മു​ക​ളി​ലും ഇ​രി​പ്പു​റ​പ്പി​ച്ചു. ഇ​തി​നി​ടെ റോ​ഡ് ഉ​പ​രോ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് നീ​ക്കാ​ൻ ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നും ഇ​ട​യാ​ക്കി. ഒ​ടു​വി​ൽ പോ​ലീ​സ് നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും അ​റ​സ്റ്റ് ചെ​യ്തു നീ​ക്കു​ക​യാ​യി​രു​ന്നു.