കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ആ​ല​പ്പു​ഴ റീ​ജ​ണ​ൽ സെ​ന്‍റ​റി​ൽ എം​കോം റൂ​റ​ൽ സ്റ്റ​ഡീ​സ് കോ​ഴ്സ്
Friday, September 18, 2020 10:38 PM IST
ആ​ല​പ്പു​ഴ: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​ല​പ്പു​ഴ റീ​ജ​ണ​ൽ സെ​ന്‍റ​റി​ൽ എം​കോം റൂ​റ​ൽ സ്റ്റ​ഡീ​സ് കോ​ഴ്സ് ആ​രം​ഭി​ക്കാ​ൻ സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നം. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കോ​മേ​ഴ്സ് വ​കു​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ 20 സീ​റ്റു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എം​കോം റൂ​റ​ൽ സ്റ്റ​ഡീ​സി​ന് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​കോം കോ​ഴ്സി​നു തു​ല്യ​ത ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കും ശി​പാ​ർ​ശ ന​ല്കി​യി​ട്ടു​ണ്ട്. കേ​ര​ള പി​എ​സ്്സി​യു​ടെ അം​ഗീ​ക​ര​മു​ള്ള കോ​ഴ്സ് ആ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്കും ശി​പാ​ർ​ശ സ​മ​ർ​പ്പി​ക്കും.
കോ​ഴ്സ് തു​ട​ങ്ങു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​വി.​പി. മ​ഹാ​ദേ​വ​ൻ​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.