കാ​വാ​ലം​ ത​ട്ടാ​ശേരി പാ​ല​ം: കോൺഗ്രസ് സത്യഗ്രഹം നടത്തി
Saturday, September 19, 2020 10:23 PM IST
മ​ങ്കൊ​ന്പ്: ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ട് നാ​ലുവ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും കാ​വാ​ലം​ ത​ട്ടാ​ശേരി പാ​ല​ത്തി​ന്‍റെ നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. രാ​വി​ലെ ഒ​ൻ​പ​തി​ന് എ​സ്ബി​ടി ജം​ഗ്ഷ​നു സ​മീ​പം ആ​രം​ഭി​ച്ച് സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​കു​ന്നേ​രം ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മു​ൻ പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​ഉ​ദ​യ​ക​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ടി. സ്ക​റി​യ, അ​ല​ക്സ് മാ​ത്യു, നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചേ​ക്കോ​ട​ൻ, കെ. ​ഗോ​പ​കു​മാ​ർ, പി.​കെ. ആ​ന്‍റ​ണി, ജി. ​സൂ​ര​ജ്, ബി​ജു വ​ലി​യ​വീ​ട​ൻ, പി. ​നാ​രാ​യ​ണ​ൻ ത​ന്പി, ചാ​ക്കോ വ​ർ​ഗീ​സ് , റോ​ഫി​ൻ കാ​വാ​ലം, വി.​കെ. ഗോ​പി​ദാ​സ്, തോ​മ​സു​കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, ജോ​ജോ കൂ​ത്ത​ശേരി, പ്രഫ. എം.​ജി. രാ​ജ​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.