ഗ്ര​ന്ഥ​ശാ​ല​ ഉ​ദ്ഘാ​ട​നം
Saturday, September 19, 2020 10:23 PM IST
പൂ​ച്ചാ​ക്ക​ൽ: ചേ​ന്നംപ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ജ​ന​കീയ ആ​സൂ​ത്ര​ണം പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി നി​ർ​മിച്ച ഗ്ര​ന്ഥ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ഒ​റ്റ​പ്പു​ന്ന​യി​ൽ ചോ​നാ​പ്പ​ള്ളി ഗോ​വി​ന്ദ​ൻ മെ​മ്മോ​റി​യ​ൽ വാ​യ​ന​ശാ​ല​യ്ക്ക് മു​ക​ളി​ൽ നി​ർ​മിച്ച കെ​ട്ടി​ട​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ഗ്ര​ന്ഥ​ശാ​ല നി​ർ​മിച്ച​ത്.​ ഗാ​നര​ചി​താ​വ് വ​യ​ലാ​ർ ശ​ര​ത് ച​ന്ദ്ര​വ​ർ​മ ഉദ്ഘാടനം ചെയ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.ആ​ർ. ഹ​രി​ക്കു​ട്ട​ൻ അധ്യക്ഷ​ത വ​ഹി​ച്ചു. പി.​ജി. മോ​ഹ​ന​ൻ, മി​നി​മോ​ൾ സു​രേ​ന്ദ്ര​ൻ, മ​ഞ്ജു സു​ധീ​ർ, ഷി​ൽ​ജ സ​ലിം, കെ.​കെ. ര​മേ​ശ​ൻ, പ്ര​സീ​ത വി​നോ​ദ്, ഗീ​താ​ കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.