പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Saturday, September 19, 2020 10:23 PM IST
മ​ങ്കൊ​ന്പ്: കി​ട​ങ്ങ​റ-കാ​വാ​ലം റോ​ഡി​ന്‍റെ പു​ന​ർ​നി​ർമാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ശാ​സ്ത്രീ​യ​മെ​ന്നാ​രോ​പി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ളി​യ​നാ​ട് ച​ന്ത ജി​എ​ൽപിഎ​സിന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തോ​ടും സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ലി​നോ​ടു ചേ​ർ​ന്നും ഒ​രാ​ൾ​ക്ക് ന​ട​ന്നു പോ​കു​വാ​നു​ള്ള ന​ട​വ​ഴി​പോ​ലു​മി​ല്ലാ​ത്ത ത​ര​ത്തി​ൽ റോ​ഡ് ഉ​യ​ർ​ത്തി ടാ​ർ ചെ​യ്താ​ൽ സ്കൂ​ളി​ൽ നി​ന്നും ഇ​റ​ങ്ങു​ന്ന കൊ​ച്ചുകു​ട്ടി​ക​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​മു​ണ്ടാ​കു​വാ​നു​ള്ള സാ​ധ്യ​ത പൊ​തു​മ​രാ​മ​ത്ത് അ​ധി​കാ​രി​ക​ൾ മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് എ​തി​ർവ​ശ​ത്താ​യി കൂ​ടു​ത​ൽ സ്ഥ​ലം കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്പോ​ൾ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി ഈ ​സ്ഥ​ലം എ​ടു​ക്കാ​ത്ത​ത് ക​രാ​റു​കാ​ര​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സാ​ബു തോ​ട്ടു​ങ്ക​ൽ, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തോ​മ​സ്, സ​ണ്ണി​ കൽക്കി​ശേ​രി, അ​നി​യ​ൻ​ കൊ​ച്ചുകു​ന്നേ​ൽ, ബേ​ബി​ച്ച​ൻ പു​ത്ത​ൻ​ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.