ക​യാ​ക്കിം​ഗ് കോ​ച്ചിം​ഗ് ക്യാ​മ്പ്
Sunday, September 20, 2020 10:42 PM IST
ആ​ല​പ്പു​ഴ: കാ​യി​കവി​നോ​ദ​ത്തി​ന് കാ​യി​ക​ക്ഷ​മ​തയ്ക്ക് മു​ന്‍​തൂ​ക്കം കൊ​ടു​ത്തു​കൊ​ണ്ട് ആ​ല​പ്പു​ഴ പു​ന്ന​മ​ട​യി​ല്‍ അ​ത്‌ലറ്റി​ക്കോ ഡി ​ആ​ല​പ്പു​ഴ​യുടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​യാ​ക്കിം​ഗ് കോ​ച്ചിം​ഗ് ക്യാ​മ്പ് ആ​രം​ഭി​ച്ചു.

പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കു​ര്യ​ന്‍ ജയിം​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ ഇ​ല്ലി​ക്ക​ല്‍ കു​ഞ്ഞു​മോ​ന്‍ അ​ന്ത​ര്‍​ദേ​ശീ​യ താ​ര​ങ്ങ​ളാ​യ ദീ​പ​ക് ദി​നേ​ശി​നും ഡോ. ​രൂ​പേ​ഷി​നും തു​ഴ​ക​ള്‍ ന​ല്‍​കി​ കോ​ച്ചിം​ഗ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ല്‍ ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​സ​ഫ് മു​ഖ്യാ​തി​ഥിയാ​യി​രു​ന്നു. ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ-കാ​യി​ക സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ജി. ​മ​നോ​ജ് കു​മാ​ര്‍, പ്യൂ​മ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ടോ​മി പു​ലി​ക്കാ​ട്ടി​ല്‍ ഹെ​ല്‍​ത്ത് ഫോ​ര്‍ ഓ​ള്‍ ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി നാ​സ​ര്‍, എ​ഡ്വി​ന്‍​ജോ​ര്‍​ജ്, ദീ​പ​ക് ദി​നേ​ശ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.