പു​ന​രൈ​ക്യ ന​വ​തി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു
Monday, September 21, 2020 10:16 PM IST
പു​ന്ന​മൂ​ട് (മാ​വേ​ലി​ക്ക​ര): ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് തി​രു​മേ​നി​യു​ടെ ജന്മംകൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​മാ​യ മാ​വേ​ലി​ക്ക​ര​യു​ടെ മ​ണ്ണി​ൽ ന​ട​ന്ന മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ പു​ന​രൈ​ക്യ ന​വ​തി ആ​ഘോ​ഷ​ങ്ങ​ൾ സ​ഭാ സം​ഗ​മ​ത്തോ​ടെ സ​മാ​പി​ച്ചു. .കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ വ​ലി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​വേ​ദി​യി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി ഓ​ണ്‍​ലൈ​നാ​യി​ട്ടാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​മാ​വേ​ലി​ക്ക​ര രൂ​പ​ത​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലും യൂ​ട്യൂബ് ചാ​ന​ലി​ലും പ​രി​പാ​ടി ലൈ​വാ​യി ന​ൽ​കി .ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളും സ​ഭാ സ്നേ​ഹി​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​പാ​ടി ദ​ർ​ശി​ച്ചു.​പൂ​ർ​ണ്ണ​മാ​യി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് സെ​ൻ​റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്.​മാ​വേ​ലി​ക്ക​ര ബി​ഷ​പ് ഡോ ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് തി​രു​മേ​നി​യു​ടെ പ്ര​ധാ​ന നേ​തൃ​ത്വ​ത്തി​ൽ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റാ​ളും പു​ന​രൈ​ക്യ ന​വ​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ മോ​ണ്‍. ജോ​സ് വെ​ണ്‍​മാ​ലോ​ട്ട്, പു​ന​രൈ​ക്യ ന​വ​തി ജോ​യി​ൻ​റ് ക​ണ്‍​വീ​ന​ർ ജോ​ർ​ജ്ജ് ച​രു​വി​ള കോ​ർ എ​പ്പി​സ്കോ​പ്പ, മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന ചാ​ൻ​സി​ല​റും പു​ന​രൈ​ക്യ ന​വ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ​ഫാ. ബ​ന​ഡി​ക്ട് പെ​രു​മു​റ്റ​ത്ത്,പു​ന​രൈ​ക്യ ന​വ​തി ഇ​ൻ​വി​റ്റേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ണ്‍ വൈ​പ്പി​ൽ,പു​ന​രൈ​ക്യ ന​വ​തി മീ​ഡി​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ണ്‍ തോ​ട്ട​ത്തി​ൽ, പു​ന​രൈ​ക്യ ന​വ​തി ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​ഇ​മ്മാ​നു​വേ​ൽ പു​ന്ത​ല​വി​ള​യി​ൽ, ലി​റ്റ​ർ​ജി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, ഫാ. ​ജി​ബി​ൻ കു​ര്യാ​ക്കോ​സ് കൊ​ച്ചു​ക​ളീ​ക്ക​ൽ, പു​ന​രൈ​ക്യ ന​വ​തി പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫാ. ​ഗീ​വ​ർ​ഗീ​സ് കൈ​ത​വ​ന,ഫാ ​ഗീ​വ​ർ​ഗീ​സ് നെ​ടി​യ മ​ല എ​ന്നി​വ​രാ​ണ് ന​വ​തി ആ​ഘോ​ഷ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​ക്കു​വാ​ൻ വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ച​ത്.