ക്വാ​റ​ന്‍റൈ​നി​ലായിരുന്ന യു​വാ​വ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ
Monday, September 21, 2020 10:16 PM IST
അ​​ന്പ​​ല​​പ്പു​​ഴ: ക്വാ​​റ​ന്‍റൈ​​നി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന യു​​വാ​​വി​നെ വീ​​ടി​​നു​​ള്ളി​​ൽ മ​​രി​​ച്ച​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. പു​​റ​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്ത് എ​​ട്ടാം വാ​​ർ​​ഡി​​ൽ പു​​തു​​വ​​ൽ രാ​​ജു-​​സു​​ജാ​​ത ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ആ​​കാ​​ശ് രാ​​ജു(​അ​​പ്പു-20)​​വാ​​ണ് മ​​രി​​ച്ച​​ത്.
ഡ​​ൽ​​ഹി​​യി​​ൽ സ്വ​​കാ​​ര്യ​​ക​​ന്പ​​നി​​യി​​ൽ ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്ന ആ​​കാ​​ശ് ക​​ഴി​​ഞ്ഞ 10നാ​​ണ് നാ​​ട്ടി​​ലെ​​ത്തി​യ​ത്. ക്വാ​​റ​​ന്‍റൈ​നി​​ൽ ക​​ഴി​​യേ​​ണ്ട​​തി​​നാ​​ൽ ആ​​കാ​​ശ് രാ​​ജു​​വി​ന്‍റെ അ​​മ്മ​​യും സ​​ഹോ​​ദ​​ര​​ങ്ങ​​ളും മ​​റ്റൊ​​രു വീ​​ട്ടി​​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ച്ചു വ​​രി​​ക​​യാ​​യി​​രു​​ന്നു.
ഇ​​ന്ന​​ലെ രാ​​വി​​ലെ ഭ​​ക്ഷ​​ണ​​വു​​മാ​​യി അ​​മ്മ സു​​ജാ​​ത​​യും സ​​ഹോ​​ദ​​രി അ​​ർ​​ഥ​​ന​​യും എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ആ​​കാ​​ശ് തൂ​​ങ്ങി​​യ​നി​​ല​​യി​​ൽ കാ​​ണു​​ന്ന​​ത്.
അ​​ന്പ​​ല​​പ്പു​​ഴ പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ച് മൃ​​ത​​ദേ​​ഹം ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി.
സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​​കാ​​ശ് രാ​​ജു​​വി​​ന്‍റെ സ്ര​​വ പ​​രി​​ശോ​​ധ​​ന ഇ​​ന്നു ന​​ട​​ക്കാ​​നി​​രി​​ക്കെ​​യാ​​ണ് മ​​രി​​ച്ച​നി​​ല​​യി​​ൽ ക​​ണ്ട​​ത്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: അ​​ർ​​ഥ​​ന, ആ​​രാ​​ധ​​ന.