സ​ർ​ക്കാ​ർ ധ​വ​ള​പ​ത്രം ഇറക്ക​ണമെന്ന്
Tuesday, September 22, 2020 10:42 PM IST
ആലപ്പുഴ: ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം പി​ടി​ച്ചെ​ടു​ക്കാ​ൻ ത​ക്ക സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി സം​സ്ഥാ​ന​ത്ത് നി​ല​വി​ലി​ല്ലെ​ന്നും അ​ങ്ങ​നെ​യു​ണ്ടെ​ങ്കി​ൽ ധ​വ​ള​പ​ത്രം പു​റ​പ്പെ​ടു​വി​ക്കാ​ൻ സ​ർ​ക്കാ​ർ തയാറാ​ക​ണ​മെ​ന്നും എ​ൻജി​ഒ അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സാ​ല​റിക​ട്ട് ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ആ​ല​പ്പു​ഴ സി​വി​ൽ സ്റ്റേ​ഷ​ൻ അ​ന​ക്സി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. എ​സ്. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ജി​ൻ വി​ൻ​സെ​ന്‍റ് വ​ർ​ഗീസ് അ​ധ്യ​ക്ഷ​ത വഹിച്ചു.
ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​എ​സ്. സു​നി​ൽ, ബി. ​അ​നി​ൽ​കു​മാ​ർ, ഇ. ​എ​സ്. അ​നി​ൽ​കു​മാ​ർ, മു​ഹ​മ്മ​ദ്റ ി​യാ​സു​ദീ​ൻ, ഐ.ആ​ർ. രേ​ഷ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.