ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Wednesday, September 23, 2020 10:24 PM IST
ആ​ല​പ്പു​ഴ: ക​ക്കി ഡാ​മിന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യു​ള്ള​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കെഎസ്ഇ​ബി ലി​മി​റ്റ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ക​ക്കി ആ​ന​ത്തോ​ട് റി​സ​ർ​വോ​യ​റി​ലെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 981.46 മീ​റ്റ​ർ ആ​ണ്. ക​ക്കി ആ​ന​ത്തോ​ട് ജ​ല​സം​ഭ​ര​ണിയു​ടെ നീ​ല, ഓ​റ​ഞ്ച്, റെ​ഡ് അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് യ​ഥാ​ക്ര​മം 974.91 മീ​റ്റ​ർ, 975.91 മീ​റ്റ​ർ, 976.41 മീ​റ്റ​ർ ജ​ല​നി​ര​പ്പ് എ​ത്തി​ച്ചേ​രു​ന്പോ​ഴാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം റി​സ​ർ​വോ​യ​റി​ന്‍റെ ജ​ല​നി​ര​പ്പ് 976.25 മീ​റ്റ​റി​ൽ എ​ത്തി. കൂ​ടാ​തെ റി​സ​ർ​വോ​യ​റി​ലെ അ​ധി​ക​ജ​ലം സ്പി​ൽ​വേ​​യി​ലൂ​ടെ ഒ​ഴു​ക്കി വി​ടു​ന്ന ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി എ​മ​ർ​ജ​ൻ​സി പ്ലാ​നിം​ഗ് മാ​നേ​ജ​ർ മൂ​ന്നാം​ഘ​ട്ട മു​ന്ന​റി​യി​പ്പ് എ​ന്ന നി​ല​യി​ൽ രാ​ത്രി 12 മ​ണി​മു​ത​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ന്പാ​ന​ദി​യു​ടെ തീ​ര​ത്തും കൈ​വ​ഴി​ക​ളു​ടെ തീ​ര​ത്തും താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നു ക​ള​ക‌്ട​ർ അ​റി​യി​ച്ചു.