വേ​ന്പ​നാ​ട് കാ​യ​ൽ സം​ര​ക്ഷ​ണ​ം; പ​ദ്ധ​തി​ക​ൾ​ക്ക് നാ​ളെ തു​ട​ക്കം
Thursday, September 24, 2020 10:22 PM IST
ചേ​ർ​ത്ത​ല: വേ​ന്പ​നാ​ട് കാ​യ​ൽ സം​ര​ക്ഷ​ണ​ത്തി​നാ​യി ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും മ​ത്സ്യ​വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും.
മ​ത്സ്യ​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​നു​മാ​യി ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​റു​വാ​ർ​ഡു​ക​ളി​ലാ​യി കു​ള​ങ്ങ​ളും ത​ണ്ണീ​ർ​മു​ക്കം മാ​ർ​ക്ക​റ്റി​നോ​ടു ചേ​ർ​ന്ന് ഫി​ഷ്‌ലാൻ​ഡിം​ഗ് സെ​ന്‍റ​റും ത​ണ്ണീ​ർ​മു​ക്കം മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന്‍റെ ന​വീ​ക​ര​ണ​വും ന​ട​ത്തും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ചെ​ങ്ങ​ണ്ട മു​ത​ൽ പു​ത്ത​ന​ങ്ങാ​ടി​വ​രെ​യു​ള്ള പ​തി​നാ​റ് കി​ലോ​മീ​റ്റ​ർ കാ​യ​ൽ തീ​രം മാ​ലി​ന്യവി​മു​ക്ത​മാ​ക്കു​ന്ന​തി​നോ​ടൊ​പ്പം കാ​യ​ൽ മ​ണ​ലും ചെ​ളി​യും ഡ്ര​ഡ്ജ് ചെ​യ്തു തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി സം​യോ​ജി​പ്പി​ച്ച് കൊ​ണ്ട് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഒ​രു മീ​റ്റ​ർ വീ​തി​യി​ൽ ബ​ണ്ട് നി​ർ​മി​ച്ച് സം​ര​ക്ഷ​ണഭി​ത്തി ഒ​രു​ക്കു​ന്ന പ​ദ്ധ​തി​ക്കും തു​ട​ക്ക​മാ​കും.
ഇ​തോ​ടൊ​പ്പം ക​ണ്ണ​ങ്ക​ര​യി​ൽ അ​ഞ്ച് ഏ​ക്ക​റി​ൽ കാ​യ​ലി​ൽ മ​ത്സ്യ സ​ങ്കേ​തം പ​ദ്ധ​തി​ക്കും തു​ട​ക്കം കു​റി​ക്കും.
ക​ണ്ണ​ങ്ക​ര, ചി​റ​യ്ക്ക​ൽ, ക​ള​ത്തി​വെ​ളി , ആ​റാ​ട്ട്ക​ട​വ്, കു​ട്ടി​ച്ചി​റ, ന​ട​ക​ട​വി​ൽ, ചി​റ​ക്ക​ൽ, ക​ള​ത്തി​വെ​ളി, ഇ​ത്തി​പ്പ​ള്ളി, മ​ണ്ണേ​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് കു​ളം നി​ർ​മാ​ണം ന​ട​ത്തു​ക. 26ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ത​ണ്ണീ​ർ​മു​ക്കം ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പം അ​ഞ്ച് ല​ക്ഷം ചെ​മ്മീ​ൻ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു കൊ​ണ്ടാ​ണ് പ​ദ്ധി​ക​ൾ​ക്ക് തു​ട​ക്ക​മി​ടു​ന്ന​ത്.