ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​നു പു​തി​യ കെ​ട്ടി​ടം, 5.5 കോടി അനുവദിച്ചു
Friday, September 25, 2020 9:50 PM IST
ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ന് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നാ​യി അ​ഞ്ച​ര​ക്കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. റീ​ബി​ൾ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ തു​ക അ​നു​വ​ദി​ച്ച​തെ​ന്ന് സ​ജി ചെ​റി​യാ​ൻ എംഎ​ൽ​എ പ​റ​ഞ്ഞു. നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.
ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ർ​മിക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ റി​ക്കാ​ഡു മു​റി​ക​ൾ, പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ അ​ടി​യ​ന്തര ഘ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ക്കേ​ണ്ട സ്ഥ​ലം, തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള കെ​ട്ടി​ട​ങ്ങ​ൾ, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജോ​ലി ചെ​യ്യു​വാ​നു​ള്ള കെ​ട്ടി​ട സ​മു​ച്ഛ​യം, ക്വാ​ർ​ട്ടേ​ഴ്സ്, ഡൈ​നിം​ഗ് ഹാ​ൾ, അ​ടു​ക്ക​ള, കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ൾ, ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ അ​ട​ക്കം വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കും. കെ​ട്ടി​ടം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജീ​വ​ന​ക്കാ​ർ​ക്കും താ​ലൂ​ക്കി​നെ ആ​ശ്ര​യി​ക്കു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഏ​റെ ഉ​പ​ക​ര​പ്ര​ദ​മാ​കും.