ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കും: ക​ള​ക്ട​ർ
Friday, September 25, 2020 9:56 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​ഗ്ര​ത​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ. ഇ​തി​നാ​യി ക​രു​ത​ൽ ന​ട​പ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ഹോം ​ഐ​സൊ​ലേ​ഷ​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കും.
ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ നി​യോ​ഗി​ക്കും. ​ന​ഗ​ര​സ​ഭ​യ്ക്ക് മാ​ത്ര​മാ​യി കോ​വി​ഡ് സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ മൊ​ബൈ​ൽ യൂ​ണി​റ്റ് അ​നു​വ​ദി​ക്കും. ഹോം ​ഐ​സൊ​ലേ​ഷ​നിലുള്ള​വ​രെ സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​നു വേ​ണ്ട ആം​ബു​ല​ൻ​സു​ക​ൾ എ​ൻഎ​ച്ച്എം ​മു​ഖേ​ന എ​ത്തി​ക്കും. ​ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ​ട്ടി​ക അ​ത​തു ദി​വ​സ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ ക്രോ​ഡീ​ക​രി​ച്ചു ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റും.
ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ലെ ഒ​രു ജൂ​ണിയ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലു​മാ​യി ഏ​കോ​പ​ന​ത്തോ​ടെ ന​ട​പ്പാ​ക്കു​മെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ ക​ള​ക്ട​ർ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ, ആ​രോ​ഗ്യ ്രപ​വ​ർ​ത്ത​ക​ർ, ന​ഗ​ര​സ​ഭാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു.