സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ന​ൽ​കി
Saturday, September 26, 2020 10:15 PM IST
ചേ​ർ​ത്ത​ല: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ വി ​ഗാ​ർ​ഡ് ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബൗ​ദ്ധി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ന​ട​പ്പാ​ക്കി​വ​രു​ന്ന ന​വ​ദ​ർ​ശ​ൻ പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു. നെ​ടു​ന്പ്ര​ക്കാ​ട് ആ​ർ​ദ്ര സ്പെ​ഷൽ സ്കൂ​ൾ, തു​റ​വൂ​ർ സാ​ൻ​ജോ സ​ദ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ 22 കു​ട്ടി​ക​ൾ​ക്കാ​ണ് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ചേ​ർ​ത്ത​ല സ​ഹൃ​ദ​യ ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സ്മാ​ർ​ട്ട് ഫോ​ണു​ക​ളു​ടെ വി​ത​രണോദ്ഘാ​ട​നം മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​വ​ഹി​ച്ചു. ആ​ർ​ദ്ര സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും സാ​ൻ​ജോ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കുവേ​ണ്ടി പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മെ​റി​നും ഫോ​ണു​ക​ൾ ഏ​റ്റു​വാ​ങ്ങി. സ​മൂ​ഹ​ത്തെ ബാ​ധി​ച്ച ദു​രി​ത​ത്തെ നേ​രി​ടാ​ൻ സ​ർ​ക്കാ​രി​നൊ​പ്പം സ​ഹൃ​ദ​യ പോ​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ സ​ഹ​ക​രി​ക്കു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​ളു​ത്തു​വെ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹൃ​ദ​യ ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​പീ​റ്റ​ർ കാ​ഞ്ഞി​ര​ക്കാ​ട്ടു​ക​രി, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ഫൈ​സ​ൽ, സാ​ൻ​ജോ സ്പെ​ഷൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മെ​റി​ൻ, ആ​ർ​ദ്ര സ്പെ​ഷ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മി​നി, ന​വ​ദ​ർ​ശ​ൻ പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നൂ​പ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്രസംഗിച്ചു.