റോ​ഡി​നോ​ട് അ​വ​ഗ​ണ​ന: പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
Monday, September 28, 2020 10:05 PM IST
മ​ങ്കൊ​ന്പ്: നി​ര​വ​ധി​യാ​ളു​ക​ൾ ദി​നം​പ്ര​തി യാ​ത്ര​ചെ​യ്യു​ന്ന റോ​ഡി​നോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ക​ണ്ട​ങ്ക​രി പ​ള്ളി മു​ത​ൽ അ​ൻ​പ​തി​ൽ​ചി​റ പാ​ലം വ​രെ​യു​ള്ള റോ​ഡി​ന്‍റെ ശോ​ച്യാവ​സ്ഥ​യാ​ണ് നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. അ​ര​കി​ലോ​മീ​റ്റ​റി​ല​ധി​കം വ​രു​ന്ന റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി നാ​ട്ടു​കാ​ർ ഏ​റെ​നാ​ളാ​യി മു​റ​വി​ളി കൂ​ട്ടു​ക​യാ​ണ്.

2019 ലെ ​പ്ര​ള​യ​ത്തി​നു​ശേ​ഷം റോ​ഡി​ന്‍റെ 200 മീ​റ്റ​ർ ഭാ​ഗം ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു. ഉ​ദ​യം​ചി​റ മു​ത​ൽ അ​ൻ​പ​തി​ൽ​ചി​റ പാ​ലം വ​രെ​യു​ള്ള 360 മീ​റ്റ​റോ​ളം വ​രു​ന്ന പ്ര​ദേ​ശ​മാ​ണ് ഇ​നി​യും ടാ​റിം​ഗ് ന​ട​ത്താ​നു​ള്ള​ത്.

നേ​രി​യ തോ​തി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നാ​ൽ പോ​ലും വെ​ള്ളം ക​യ​റു​ന്ന റോ​ഡ് മ​ഴ​ക്കാ​ല​മാ​യാ​ൽ ചെ​ളി​നി​റ​ഞ്ഞ് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​ത്തീ​രും. അ​ടു​ത്തകാ​ല​ത്ത് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​തു​ക റോ​ഡ് നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കാ​തെ വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കാ​നാ​ണ് നീ​ക്ക​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ മോ​ട്ടോ​ർ ത​റ​യു​ടെ ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നാ​ണ് തു​ക ചെ​ല​വ​ഴി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​നു മ​ട​വീ​ഴ്ച​യു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന മൂ​ന്നി​ട​ങ്ങ​ളി​ൽ മ​ണ്ണ് ഒ​ലി​ച്ചു​പോ​യി​രു​ന്നു.

പ്ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന 25 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് വ​ഴി​യു​ടെ ദു​ര​വ​സ്ഥ മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. ക​ണ്ട​ങ്ക​രി പ​ള്ളി, ക്ഷേ​ത്രം, പാ​ൽ സൊ​സൈ​റ്റി, ദേ​വീ വി​ലാ​സം ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലേ​ക്കു പോ​കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഈ ​വ​ഴിയാ​ണ് ആ​ശ്ര​യം. എ​ട​ത്വ, ച​ന്പ​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു പോ​കാ​ൻ ബോട്ടുജെ​ട്ടി​യി​ലേ​ക്കു​ള്ള വ​ഴി​യും ഇ​തു​ത​ന്നെ​യാ​ണ്. റോ​ഡി​ന്‍റെ ശോ​ച്യാ വ​സ്ഥ​യ്ക്കു പ​രി​ഹാ​രം കാ​ണാ​ൻ പ​ല​ത​ണ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും വി​വി​ധ വ​കു​പ്പ​ധി​കാ​രി​ക​ളെ​യും സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.
ഇ​നി​യെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ ക​ണ്ണു​തു​റ​ന്ന് ത​ങ്ങ​ളു​ടെ ദി​രി​ത​ത്തി​നു അ​റു​തിവ​രു​ത്ത​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.