ഗ​വേ​ഷ​ണകേ​ന്ദ്ര​ം ആരം​ഭി​ക്കാ​ൻ അ​നു​മ​തി
Monday, September 28, 2020 10:05 PM IST
അ​ന്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ്വാ​സ​കോ​ശ​വി​ഭാ​ഗ​ത്തി​ൽ തൊ​ഴി​ൽ​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​രം​ഭി​ക്കാ​ൻ അ​നു​മ​തി. ജി​ല്ല​യി​ലെ ക​യ​ർ, ചെ​മ്മീ​ൻ പീ​ലിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലെ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളെക്കുറി​ച്ച് വ​കു​പ്പു മേ​ധാ​വി ഡോ. ​പി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ൾ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് അ​ഡീ​ഷ​ണ​ൽ പ്രാ​ഫ​സ​റും ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് അം​ഗ​വു​മാ​യ ഡോ. ​പി.​എ​സ്. ഷാ​ജ​ഹാ​ൻ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ന​റ്റി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ന് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന് അ​നു​മ​തി​യാ​യ​ത്.