അ​ച്ച​ട​ക്ക​മു​ള്ള കൃ​ഷിരീ​തി​യി​ലൂ​ടെ കു​ട്ട​നാ​ടി​ന്‍റെ കാ​ർ​ഷി​ക ക​ല​ണ്ട​ർ
Monday, September 28, 2020 10:08 PM IST
ആ​ല​പ്പു​ഴ: ആ​സൂ​ത്രി​ത​മാ​യ കൃ​ഷിരീ​തി​യി​ലൂ​ടെ കു​ട്ട​നാ​ടി​ന്‍റെ പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​ന​വും കാ​ർ​ഷി​ക മു​ന്നേ​റ്റ​വും ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് കേ​ര​ള പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നവ​കു​പ്പി​ന് കീ​ഴി​ലു​ള്ള കു​ട്ട​നാ​ട് അ​ന്ത​ർ​ദേ​ശീ​യ കാ​യ​ൽ കൃ​ഷി ഗ​വേ​ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്രം ത​യാ​റാ​ക്കി​യ കു​ട്ട​നാ​ടി​ന്‍റെ പു​തി​യ കാ​ർ​ഷി​ക ക​ല​ണ്ട​ർ.
കു​ട്ട​നാ​ടി​ന്‍റെ ര​ണ്ടാം പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തി​രു​ന്നു.
കു​ട്ട​നാ​ടി​ന്‍റെ കൃ​ഷി​യും പ​രി​സ്ഥി​തി​യും ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന​താ​ണെ​ന്ന് പ​ഠ​ന​ത്തി​ൽ കൃ​ത്യ​മാ​യി പ​റ​യു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യ കൃ​ഷി​രീ​തി​ക​ൾ മൂ​ലം ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​ക്കു​ന്ന പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യാ​ണ് കാ​ർ​ഷി​ക ക​ല​ണ്ട​ർ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​സ്ഥി​തിവ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കു​ട്ട​നാ​ട് അ​ന്ത​ർ​ദേ​ശീ​യ കാ​യ​ൽ ഗ​വേ​ഷ​ണ​കേ​ന്ദ്രം ന​ട​ത്തി​യ​ ‘ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടും കാ​ർ​ഷി​ക ക​ല​ണ്ട​റും കു​ട്ട​നാ​ടി​ന്‍റെ പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​ന​വും​’ എ​ന്ന വി​ഷ​യ​ത്തി​ലെ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ർ​ഷി​ക ക​ല​ണ്ട​ർ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​യ​ൽ കൃ​ഷി ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ കെ. ​ജി. പ​ദ്മ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​യ കെ. ​നാ​യ​ർ, പി.​ആ​ർ. ര​മ്യ, എം.​എ​സ്. ശ്രീ​ജ, കെ.​എ. സ്റ്റെ​ഫി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.
ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ നി​ർ​മാ​ണ ല​ക്ഷ്യം കു​ട്ട​നാ​ടി​ന്‍റെ കാ​ർ​ഷി​ക തീ​വ്ര​ത വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു.
എ​ന്നാ​ൽ അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത കൃ​ഷി​രീ​തി അ​ശാ​സ്ത്രീ​യ​മാ​യ നി​ല​യി​ൽ നീ​ണ്ടു​പോ​വു​ക​യും ബ​ണ്ട് കൂ​ടു​ത​ൽ കാ​ലം അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു. വ​ർ​ഷ​ക്കാ​ല​ത്തെ കൃ​ഷി മൊ​ത്തം ഭൂ​വി​സ്തൃ​തി​യു​ടെ 30 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​കു​ന്ന​ത് പ​ല​പ്പോ​ഴും പ്ര​ള​യ ഭീ​ഷ​ണി​ക്ക് വ​ഴി​യൊ​രു​ക്കാ​റു​ണ്ട്. കാ​ർ​ഷി​ക ക​ല​ണ്ട​ർ പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തോ​ടെ വ​ർ​ഷ​കാ​ല കൃ​ഷി വി​സ്തൃ​തി​യി​ൽ കൃ​ത്യ​മാ​യ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.
കു​ട്ട​നാ​ടി​നെ കാ​യ​ൽ ഭൂ​മി, ലോ​വ​ർ കു​ട്ട​നാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട്, നോ​ർ​ത്തേ​ണ്‍ കു​ട്ട​നാ​ട്, വൈ​ക്കം ക​രി, പു​റ​ക്കാ​ട് ക​രി എ​ന്നി​ങ്ങ​നെ ആ​റു​മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് അ​ത​തു പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭൂ​പ്ര​കൃ​തി​ക്ക് അ​നു​സ​രി​ച്ചാ​ണ് കാ​ർ​ഷി​ക ക​ല​ണ്ട​ർ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ര​ണ്ടു കൃ​ഷി ചെ​യ്യു​ന്ന ലോ​വ​ർ കു​ട്ട​നാ​ട്, ഉ​ത്ത​ര കു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​യ​ൽ നി​ല​ങ്ങ​ളി​ലും പു​ഞ്ച​കൃ​ഷി ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ച്ച് ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ത്തി​ൽ വി​ള​വെ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ക​ല​ണ്ട​റി​ൽ ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു കൃ​ഷി​യു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഒ​രു വി​ള​യ്ക്ക് ഹ്ര​സ്വ​കാ​ല മൂ​പ്പു​ള്ള കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു വ​ഴി സ​മ​യ​ബ​ന്ധി​ത​മാ​യ വി​ള​വെ​ടു​പ്പ് സാ​ധ്യ​മാ​കും.105 ദി​വ​സം മൂ​പ്പു​ള്ള പാ​ര​ന്പ​ര്യ നെ​ല്ലി​ന​ങ്ങ​ൾ​ക്ക് പ​ക​രം 120 ദി​ന​ത്തി​ൽ അ​ധി​ക​മു​ള്ള നെ​ല്ലി​ന​ങ്ങ​ൾ കൃ​ഷി ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടു​കൂ​ടി കൃ​ഷി​യു​ടെ കാ​ല​ദൈ​ർ​ഘ്യം വ​ർ​ധിക്കു​ക​യും ബ​ണ്ട് കൂ​ടു​ത​ൽ കാ​ലം അ​ട​ച്ചി​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​വു​ക​യും ചെ​യ്തു​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
കീ​ട​നാ​ശി​നി​ക​ളും രാ​സ​വ​ള​ങ്ങ​ളും വി​സ​ർ​ജ്യ വ​സ്തു​ക്ക​ളും ചേ​ർ​ന്നു​ണ്ടാ​കു​ന്ന ജ​ല​മ​ലി​നീ​ക​ര​ണം കാ​യ​ലി​ലെ പ്ര​ധാ​ന വി​ഭ​വ​മാ​യ ക​ക്ക​യു​ടെ വം​ശ​നാ​ശം, ആ​റ്റു​കൊ​ഞ്ചി​ന്‍റെ ത​ക​ർ​ച്ച, ക​ണ്ട​ൽ കാ​ടു​ക​ളു​ടെ തി​രോ​ധാ​നം, അ​നി​യ​ന്ത്രി​ത​മാ​യി പെ​രു​കു​ന്ന ജ​ല​ക​ള​ക​ൾ, കു​ള​വാ​ഴ​ക​ൾ കൊ​ണ്ടു​ള്ള പ്ര​ശ്ന​ങ്ങ​ൾ, മ​ത്സ്യ​രോ​ഗം പോ​ലു​ള്ള ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.
ബ​ണ്ട് കൂ​ടു​ത​ൽ കാ​ലം അ​ട​ച്ചി​ടു​ന്ന​തു കാ​ര​ണ​ം കു​ട്ട​നാ​ടി​ന്‍റെ കാ​യ​ലി​ൽ മ​ത്സ്യ​സ​ന്പ​ത്തിലും ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളി​ലും വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്നു.
ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ നാ​ലു​പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി​യ​തി​ൽ ബ​ണ്ട് അ​ട​ച്ചി​ടു​ന്ന കാ​ല​യ​ള​വ് ശ​രാ​ശ​രി 122 ദി​വ​സ​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കു​ട്ട​നാ​ടി​ന്‍റെ പ​രി​സ്ഥി​തി​യെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ പ്ര​കൃ​തി​യു​ടെ താ​ള​ത്തി​നൊ​ത്ത പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ കൃ​ഷി​സം​വി​ധാ​നം അ​ത്യ​ന്താ​പേ​ക്ഷി​തമാ​ണെ​ന്നും കാ​ർ​ഷി​ക ക​ല​ണ്ട​ർ ഇ​തി​ന് തു​ട​ക്ക​മാ​കു​മെ​ന്നും അ​ന്ത​ർദേ​ശീ​യ കാ​യ​ൽകൃ​ഷി ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ കെ.ജി. പ​ദ്മ​കു​മാ​ർ പ​റ​ഞ്ഞു.