ന​ഴ്സ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, September 29, 2020 10:21 PM IST
പൂ​ച്ചാ​ക്ക​ൽ: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് കൊ​റ്റി​നാ​ട്ട് പ​രേ​ത​നാ​യ ച​ന്ദ്ര​ബാ​ബു​വി​ന്‍റെ മ​ക​ൾ ആ​തി​ര(26) ആ​ണ് മ​രി​ച്ച​ത്.

പ​ള്ളി​ത്തോ​ട് ചാ​വ​ടി സ്വ​ദേ​ശി മു​കേ​ഷി​ന്‍റെ ഭാ​ര്യ​യാ​ണ്. കാ​ക്ക​നാ​ട്ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ആ​തി​ര ഇ​ന്ന​ലെ രാ​വി​ലെ ജോ​ലി​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​കു​ന്ന വ​ഴി എ​റ​ണാ​കു​ളം നെ​ട്ടൂ​രി​ൽ​വ​ച്ച് മ​റ്റൊ​രു​വാ​ഹ​നം ത​ട്ടി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത് എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മ​ക​ൾ: ഋ​തു​കൃ​ഷ്ണ(​ഒ​ന്ന​ര​വ​യ​സ്).​ഭ​ർ​ത്താ​വും മ​ക​ളു​മൊ​ത്ത് പാ​ണാ​വ​ള്ളി​യി​ലു​ള്ള വീ​ട്ടി​ലാ​ണ് താ​മ​സം. അ​മ്മ:​വ​ത്സ​ല. പ​ന​ങ്ങാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.