പ​ഞ്ച​ലോ​ഹ​വി​ഗ്ര​ഹം നി​ർ​മാ​ണ​ശാ​ല​യു​ടെ സ​മീ​പ​ത്തെ ക​നാ​ലി​ൽ
Tuesday, September 29, 2020 10:23 PM IST
ചെ​ങ്ങ​ന്നൂ​ർ: ക​വ​ർ​ച്ച ചെ​യ്ത​താ​യി പ​റ​യ​പ്പെ​ടു​ന്ന പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം പ​ണി​ശാ​ല​യ്ക്ക് സ​മീ​പ​ത്തെ ക​നാ​ലി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഏ​റി​വ​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച മൂ​ന്ന​ര​യോ​ടെ പ​ണി​ക്കേ​ഴ്സ് ഗ്രാ​നൈ​റ്റ്സ് എ​ന്ന വി​ഗ്ര​ഹ​നി​ർ​മാ​ണ​ശാ​ല​യോ​ടു ചേ​ർ​ന്നു​ള്ള ക​നാ​ലി​ന്‍റെ കു​ഴി​യി​ൽനി​ന്നു​മാ​ണ് വി​ഗ്ര​ഹം ക​ണ്ടെ​ടു​ത്ത​ത്. ക​വ​ർ​ച്ച​യ്ക്കുശേ​ഷം അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് കാ​ടു​വെ​ട്ടി​ത്തെ​ളി​ക്ക​വേ സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് വി​ഗ്ര​ഹം ക​ണ്ടെ​ടു​ത്ത​ത്.

ഇ​വ​ർ ഉ​ട​ൻത​ന്നെ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് സം​ഘം വി​ഗ്ര​ഹം ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് കാ​ര​യ്ക്കാ​ട് പ​ണി​ക്കേ​ഴ്സ് ഗ്രാ​നൈ​റ്റ്സി​ൽ ആ​ക്ര​മ​ണം ന​ട​ത്തി പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം ക​വ​ർ​ന്നെ​ന്ന് ഉ​ട​മ​ക​ൾ പ​രാ​തി​പ്പെ​ട്ട​ത്. ഇ​വി​ടത്തെ വാ​ഹന​ത്തി​ന്‍റെ ഡ്രൈ​വ​റാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ഉ​ട​മ​ക​ളാ​യ ത​ട്ടാ​വി​ള​യി​ൽ മ​ഹേ​ഷ് പ​ണി​ക്ക​ർ, പ്ര​കാ​ശ് പ​ണി​ക്ക​ർ എ​ന്നി​വ​ർ ആ​രോ​പി​ച്ചി​രു​ന്നു.

വി​ഗ്ര​ഹം ക​വ​ർ​ന്ന് ഓ​ടു​ന്ന​തി​നി​ടെ സ​മീ​പ​ത്ത് ക​ള​രി​പ്പ​യ​റ്റ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ത​ങ്ങ​ൾ ഓ​ടി​യെ​ത്തി ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ടി​ച്ചു​വീ​ഴ്ത്തി വി​ഗ്ര​ഹ​വു​മാ​യി അ​ക്ര​മി​ക​ൾ ക​ട​ന്നുക​ള​ഞ്ഞെ​ന്നാ​യി​രു​ന്നു പ​രാ​തി​പ്പെ​ട്ടി​രു​ന്ന​ത്. ല​ണ്ട​നിലെ കെ​ന്‍റ് അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കാ​ൻ നി​ർ​മി​ച്ച​താ​ണ് വി​ഗ്ര​ഹ​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞി​രു​ന്നു.

തു​ട​ക്കം മു​ത​ലേ ഉ​ട​മ​ക​ളു​ടെ മൊ​ഴി​യും പ​രാ​തി​യും പോ​ലീ​സ് മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​രു​ന്നി​ല്ല. ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ലും മ​റ്റും സം​ഘ​ർ​ഷം ന​ട​ന്ന​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചെ​ങ്കി​ലും മോ​ഷ​ണം ന​ട​ന്നെ​ന്നു​ള്ള പ​രാ​തി​യി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. 60 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള വി​ഗ്ര​ഹ​ത്തി​ന്‍റെ മി​നു​ക്കു പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്.

സം​ഭ​വ​ത്തി​നുശേ​ഷം പ​ല പ്രാ​വ​ശ്യം സ്ഥ​ല​ത്ത് മ​ഴ പെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും വി​ഗ്ര​ഹ​ത്തി​ൽ അ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കാ​ണാ​ത്ത​തും ദു​രൂ​ഹ​ത ഉ​ണ​ർ​ത്തു​ന്നു​ണ്ട്. വി​ല​യേ​റി​യ വി​ഗ്ര​ഹ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച് പ​രി​മി​ത​മാ​യ വി​ല​യേ വി​ഗ്ര​ഹ​ത്തി​നു​ള്ളു.

ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് പ​രാ​തി​ക്കാ​ർ​ക്ക് പോ​ലീ​സ് സൂ​ച​ന ന​ൽ​കി ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് വി​ഗ്ര​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സം​ഭ​വ​ത്തി​ന്‍റെ ദു​രൂ​ഹ​ത​ക​ളു​ടെ ചു​രു​ൾ പോ​ലീ​സ് അ​ഴി​ക്കു​മെ​ന്ന് ഡി​വൈ​എ​സ്പി പി.​വി. ബേ​ബി, സി​ഐ ജോ​സ് മാ​ത്യു, എ​സ്ഐ എ​സ്.വി. ബി​ജു എ​ന്നി​വ​ർ അ​റി​യി​ച്ചു.