കോ​വി​ഡ് രോ​ഗി​ക​ളി​ൽ ഹൃ​ദ​്‌രോ​ഗ സാ​ധ്യത കൂ​ടു​ത​ലെ​ന്ന് ഡോ. ​ബി. പ​ദ്മ​കു​മാ​ർ
Wednesday, September 30, 2020 10:50 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രി​ൽ ഹൃ​ദ്‌​രോ​ഗസാ​ധ്യ​ത കൂ​ടു​ത​ലാ​ണ​ന്നും കോ​വി​ഡ് ബാ​ധി​ത​രാ​യ ഹൃ​ദ്‌രോ​ഗി​ക​ളി​ൽ വീ​ണ്ടും രോ​ഗം ഉ​ണ്ടാ​കാ​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​ബി. പ​ദ്മ​കു​മാ​ർ പ​റ​ഞ്ഞു. ലോ​ക ഹൃ​ദ​യ ദി​ന​ത്തോ​ടനു​ബ​ന്ധി​ച്ച് ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​നും വെ​ൽ​നെ​സ് ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച രാ​ജ്യാ​ന്ത​ര വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് രോ​ഗി​ക​ളി​ലെ ഹൃ​ദ​യ​പേ​ശി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന നീ​ർ​ക്കെ​ട്ടാ​ണ് ഹൃ​ദ്‌​രോ​ഗ സാ​ധ്യ​ത​യ്ക്ക് കാ​ര​ണം. കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ ശേ​ഷം ഹൃ​ദ​യ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു എ.​എം. ആ​രി​ഫ് എം​പി വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വെ​ൽ​ന​സ് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഹു​സൈ​ൻ ചെ​റു​തു​രു​ത്തി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൃ​ദ​യാ​രോ​ഗ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​എ​സ്. മോ​ഹ​ൻ, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ർ​ഡി​യോ തൊ​റാ​സി​ക് സ​ർ​ജ​ൻ ഡോ.​ എ​ൻ. അ​രു​ണ്‍, എ.​എ​ൻ. പു​രം ശി​വ​കു​മാ​ർ, കെ. ​നാ​സ​ർ, കെ.​എം. ഷാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.