കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Wednesday, September 30, 2020 10:55 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാ​മ​ത്തെ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററിന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. നി​ല​വി​ൽ നൂ​റു​പേ​ർ​ക്കാ​യു​ള​ള കോ​വി​ഡ് ഫസ്റ്റ്‌ലൈൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ ക​രി​ക്കാ​ട് പാ​രി​ഷ് ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കുക​യാ​ണ്. കെ​വി​എം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കും ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള കി​ന്‍റ​ർ ഗാ​ർ​ഡ​നു​മാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ കോ​വി​ഡ് ട്രീ​റ്റ് മെ​ന്‍റ് സെന്‍റർ. ഇ​വി​ടെ മു​ന്നൂ​റ് കി​ട​ക്ക​ക​ളോ​ടുകൂ​ടി​യു​ള​ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സ​ബ് ക​ള​ക്ട​ർ അ​നു​പം മി​ശ്ര സെ​ന്‍റ​റി​ൽ എ​ത്തി താ​ക്കോ​ൽ കൈ​മാ​റി. ത​ഹ​സി​ൽ​ദാ​ർ ആ​ർ. ഉ​ഷ, ഡോ.​പി.​വി​ജ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ​ഖാ​ദ​ർ, അ​സി . എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഡി​ക്രൂ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.