വി​ഗ്ര​ഹ മോ​ഷ​ണ​ക്ക​ഥ ഉടമകളുടെ പദ്ധതിയെന്ന് പോലീസ്
Wednesday, September 30, 2020 10:55 PM IST
ചെ​ങ്ങ​ന്നൂ​ർ: കാ​ര​യ്ക്കാ​ട് പ​ണി​ക്കേ​ഴ്സ് ഗ്രാ​നേ​റ്റ്സി​ലെ പ​ഞ്ച​ലോ​ഹ​ത്തി​ൽ തീ​ർ​ത്ത അ​യ്യ​പ്പ വി​ഗ്ര​ഹ മോ​ഷ​ണ​ക്ക​ഥ അ​ക്ര​മി​ക​ളെ കു​ടു​ക്കാ​നു​ള്ള ഉ​ട​മ​ക​ളു​ടെ ഗൂ​ഢപ​ദ്ധ​തി​യെ​ന്ന് പോ​ലീ​സ്. നി​ർമാ​ണ​ശാ​ല​യി​ൽ​ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ മോ​ഷ​ണം പോ​യെ​ന്നു പ​രാ​തി​പ്പെ​ട്ട പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹം സ​മീ​പ​ത്തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​നാ​ലി​നോ​ട് ചേ​ർ​ന്ന കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ​ദ്ധ​തി​യു​ടെ ചു​രു​ള​ഴി​ഞ്ഞ​ത്.

സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​ർ ക്വാ​റ​ന്‍റൈനി​ൽ ഇ​രി​ക്കാ​തെ​യും ആ​രോ​ഗ്യവ​കു​പ്പി​നെ അ​റി​ക്കാ​തെ​യും സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് രണ്ടാ​ഴ്ച മു​ൻ​പ് ജോ​ലി​ക്ക് പ്ര​വേ​ശി​ച്ചിരുന്നു. സംഭവം ഇ​വി​ടെ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്ന മു​ള​ക്കു​ഴ അ​രീ​ക്ക​ര സ്വ​ദേ​ശി ഡ്രൈ​വ​ർ ആ​രോ​ഗ്യ​വ​കു​പ്പു​കാ​രെ അ​റി​യി​ച്ചു. 14 ദി​വ​സം ക്വാ​റ​ന്‍റൈനി​ൽ ഇ​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ പി​ന്നീ​ട് ഡ്രൈ​വ​റു​മാ​യി ഈ ​സം​ഭ​വം പ​റ​ഞ്ഞ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. പിന്നീട് ​ശ​ന്പ​ളത്തിൽ കു​റ​വ് വ​ന്ന​പ്പോ​ൾ ​ഡ്രൈ​വ​ർ അ​ക്കൗ​ണ്ട​ന്‍റു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യ​തു ക​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ജീ​വ​ന​ക്കാ​ർ ഡ്രൈ​വ​റെ പി​ടി​ച്ച് ഒ​രു മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു. തുടർന്ന് ഡ്രൈ​വ​റുടെ സ​ഹോ​ദ​ര​ന​ട​ക്കം 6 അം​ഗ സം​ഘം സ്ഥാ​പ​ന​ത്തി​ലെ​ത്തു​ക​യും സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു എന്നാണ് പോലീസ് പറ‍യുന്നത്.
പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ഇ​രി​ക്കു​ന്ന വി​ഗ്ര​ഹം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പി​ന്നീ​ട് ഇ​ത് ദേ​വ​സ്വം അ​ധി​കാ​രി​ക​ളെ ഏ​ൽ​പ്പി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.