കോ​വി​ഡ് വ്യാ​പ​നം; കൂ​ടു​ത​ൽ ജാ​ഗ്ര​ത ആ​വ​ശ്യ​മെ​ന്ന് മ​ന്ത്രി പി.​ തി​ലോ​ത്ത​മ​ൻ
Wednesday, September 30, 2020 10:55 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത ആ​വ​ശ്യ​മാ​ണെ​ന്ന് ഭ​ക്ഷ്യ​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. ‘ക​രു​താം ആ​ല​പ്പു​ഴ​യെ ’ കോ​വി​ഡ് പ്ര​തി​രോ​ധ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ദി​നം​പ്ര​തി​യു​ള്ള പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. തു​റ​വൂ​ർ, മു​ഹ​മ്മ, അ​രൂ​ക്കു​റ്റി ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ടി പ​രി​ശോ​ധ​ന സം​വി​ധാ​നം സ​ജ്ജ​മാ​ക്ക​ണം. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലു​ള്ള കോ​വി​ഡ് ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​വി​ഡ് രോ​ഗി​ക​ൾ അ​ല്ലാ​ത്ത​വ​രു​ടെ​യും ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളി​ൽ കൂ​ടി ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് എ.​എം. ആ​രി​ഫ് എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ത്യേ​ക മോ​ണി​റ്റ​റിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആർ. രാജേഷ് എം എൽഎ പ​റ​ഞ്ഞു. പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ നേ​ര​ത്തേ അ​റി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യു. ​പ്ര​തി​ഭ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. തു​റ​വൂ​ർ, അ​രൂ​ക്കു​റ്റി ആ​ശു​പ​ത്രി​ക​ൾ കൂ​ടി സ്ഥി​രം പ​രി​ശോ​ധ​ന സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ​യും പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​നപ്ര​തി​നി​ധി​ക​ൾ മു​ന്നോ​ട്ടു​വ​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യു​ടെ പ്ര​തി​നി​ധി, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ, ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ടി. ജോ​സ​ഫ്, ജി​ല്ല​യി​ലെ ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​ർ ഓ​ണ്‍​ലൈ​ൻവ​ഴി ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.