മെ​റ്റ​ൽ​ക്കൂ​ന അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു
Thursday, October 1, 2020 10:27 PM IST
അ​ന്പ​ല​പ്പു​ഴ: റോ​ഡ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മെ​റ്റ​ൽ​ക്കൂ​ന അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ ഇ​ര​ട്ട​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലാ​യാ​ണ് റോ​ഡി​ൽ മെ​റ്റി​ലി​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന​ത്. ഓ​ട നി​ർ​മാ​ണ​ത്തി​നാ​യാ​ണ് ഇ​ത് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞദി​വ​സം ബൈ​ക്കി​ലെ​ത്തി​യ കെഎസ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ മെ​റ്റൽ​ക്കൂ​ന​യി​ൽ ത​ട്ടിവീ​ണു പ​രി​ക്കേ​റ്റി​രു​ന്നു. വ​ട​ക്ക് ഭാ​ഗ​ത്തുനി​ന്ന് പാ​ല​മി​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ വാ​ഹ​നം മ​റി​ക​ട​ന്നെ​ത്തി​യാ​ൽ ഒ​തു​ക്കാ​ൻ ക​ഴി​യാ​തെ മെ​റ്റി​ൽ​ക്കൂ​ന​യി​ൽ ത​ട്ടി വീ​ഴു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡ​രി​കി​ൽനി​ന്ന് മെ​റ്റൽ മാ​റ്റി​യി​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ധ​ർ​ണ നടത്തി

ചേ​ർ​ത്ത​ല: ഒ​രുല​ക്ഷം യു​വ ക​ർ​ഷ​കസ​മി​തി താ​ലൂ​ക്ക് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ത്ത​ല കൃ​ഷി ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി.​കെ. ഷാ​ജി മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലി​നെ​തി​രേ​യും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഒ​രുല​ക്ഷം ക​ർ​ഷ​ക​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക തൊ​ഴി​ൽ ദാ​ന പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ടി​നെ​തി​രേ​യു​മാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി.​വി. തോ​മ​സ്, എ​സ്. കൃ​ഷ്ണ​കു​മാ​ർ, സ​ജീ​വ് വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.