സ​ച്ചി​ദാ​ന​ന്ദ​ന്‍റെ പ​ച്ച​ക്ക​റി​ക്കൃ​ഷി​ക്ക് എ​ന്നും നൂ​റു​മേ​നി
Thursday, October 1, 2020 10:29 PM IST
അ​ന്പ​ല​പ്പു​ഴ: പു​ര​യി​ട​ങ്ങ​ളി​ലും മ​ട്ടു​പ്പാ​വി​ലു​മാ​യി കാ​ല​മോ കാ​ലാ​വ​സ്ഥ​യോ നോ​ക്കാ​തെ ഏ​തു കൃ​ഷി​യും ചെ​യ്യാ​മെ​ന്ന് നാ​ലു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് കെ എ​സ്ആ​ർ​ടി​സി റി​ട്ട. ക​ണ്ട​ക്ട​ർ കൂ​ടി​യാ​യ അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് വ​ണ്ടാ​നം ആ​റ്റു​പു​റം സ​ച്ചി​താ​ന​ന്ദ​ൻ(73) എ​ന്ന സ​ച്ചി.

ചീ​ര, ചേ​ന, ചേ​ന്പ്, പാ​വ​ൽ, പ​ട​വ​ലം, വ​ഴു​ത​ന, പ​യ​ർ, പ​ച്ച​മു​ള​ക്, വെ​ണ്ട, ക​പ്പ, വാ​ഴ, ഇ​ഞ്ചി എ​ന്നി​വ​യാ​ണ് സ​ച്ചി​യു​ടെ പ്ര​ധാ​ന കൃ​ഷി. കൂ​ടു​ത​ൽ കാ​യ്ഫ​ലം കി​ട്ടാ​നും ത​ഴ​ച്ചു​വ​ള​രാ​നും ജൈ​വ​വ​ള​ത്തി​ന​പ്പു​റം മ​റ്റൊ​ന്നും പ്ര​യോ​ഗി​ക്ക​രു​തെ​ന്ന നി​ർ​ബ​ന്ധ​വും സ​ച്ചി​ക്കു​ണ്ട്. ശ​ർ​ക്ക​ര​യും ചാ​ണ​ക​വും ചേ​ർ​ത്തു​ള്ള പ്ര​ത്യേ​ക കൂ​ട്ടും ഇ​തി​നാ​യി സ്വ​യം ത​യാ​റാ​ക്കും.

വീ​ടി​നോ​ടു ചേ​ർ​ന്ന സ്വ​ന്തം പു​ര​യി​ട​ത്തി​ലും ത​രി​ശു​കി​ട​ക്കു​ന്ന മ​റ്റു പു​ര​യി​ട​ങ്ങ​ളി​ൽ ഉ​ട​മ​യു​ടെ അ​നു​വാ​ദ​ത്തോ​ടെ​യു​മാ​ണ് ക്യ​ഷി. ഉ​ദ്ദേ​ശി​ച്ച സ്ഥ​ലം ല​ഭ്യ​മാ​കാ​തി​രു​ന്ന​തി​നാ​ൽ ചീ​ര കൃ​ഷി മ​ട്ടു​പ്പാ​വി​ലേ​ക്കു മാ​റ്റി. ടെ​റ​സി​നു മു​ക​ളി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റു വി​രി​ച്ച് അ​തി​ൽ മ​ണ​ൽ നി​ര​ത്തി​യു​ള്ള ചീ​ര​ക്കൃ​ഷി​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യ ആ​ദാ​യ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് സ​ച്ചി പ​റ​ഞ്ഞു.

പി​ന്നീ​ട് ഗ്രോ​ബാ​ഗു​ക​ളി​ൽ മു​ന്തി​യ ഇ​നം വ​ഴു​ത​ന​യും വെ​ണ്ട​യും പ​ച്ച​മു​ള​കും കൃ​ഷി ചെ​യ്തു. അ​തി​ലും സ​ന്പൂ​ർ​ണ വി​ജ​യ​മാ​ണ്. കെഎ​സ്ആ​ർ​ടി​സി ചെ​ങ്ങ​ന്നൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് 2002ൽ ​റി​ട്ട​യ​ർ ചെ​യ്ത​തോ​ടെ​യാ​ണ് മു​ഴു​വ​ൻ സ​മ​യ​വും കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. കോ​വി​ഡ്കാ​ലം കൃ​ഷി​ക്ക് ഏ​റെ അ​നു​യോ​ജ്യ​മാ​യ​താ​ണ​ന്ന് അ​നു​ഭ​വ​ത്തി​ലൂ​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന സ​ച്ചി, പ​ഞ്ചാ​യ​ത്തി​ലെ മു​ഴ​വ​ൻ വീ​ടു​ക​ളി​ലും കു​റ​ഞ്ഞ രീ​തി​യി​ലെ​ങ്കി​ലും കൃ​ഷി ചെ​യ്യാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും അ​തി​ന് പ​ഞ്ചാ​യ​ത്തും കൃ​ഷി വ​കു​പ്പും കൂ​ടു​ത​ൽ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സാ​ധാ​ര​ണ​യാ​യി ന​മ്മു​ടെ മ​ണ്ണി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ഉ​രു​ള​ക്കി​ഴ​ങ്ങ് കൃ​ഷി ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെടു​പ്പി​ലാ​ണി​പ്പോ​ൾ. വി​ള​ക​ൾ ക​ട​ക​ളി​ലെ​ത്തി​ച്ചു ന​ൽ​കു​ന്പോ​ൾ വി​ല കു​റ​യു​മെ​ന്ന​തി​നാ​ൽ വീ​ടു​ക​ളി​ലും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ​ത്തി​ച്ചാ​ണ് വി​ല്പ​ന. പ്ര​തി​വ​ർ​ഷം മൂ​ന്നു മു​ത​ൽ മൂ​ന്ന​ര ല​ക്ഷം രൂ​പ വ​രെ​യാ​ണ് വ​രു​മാ​നം. തൊ​ഴി​ലി​ല്ലാ​യ്മ പ​റ​ഞ്ഞ് പ​ല​രും പ​രി​ത​പി​ക്കു​ന്പോ​ൾ, അ​ഞ്ചു​സെ​ന്‍റ് സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യാ​ൻ ത​യാ​റാ​യാ​ൽ പോ​ലും ഒ​രു ചെ​റി​യ കു​ടും​ബ​ത്തി​ന് സു​ഭി​ക്ഷ​മാ​യി ജീ​വി​ക്കാ​നു​ള്ള വ​രു​മാ​നം അ​തി​ൽനി​ന്നു നേ​ടാ​നാ​കും.

ഒ​പ്പം പ​ച്ച​ക്ക​റി​ക്ക് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​തെ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ഈ ​രം​ഗ​ത്ത് സ്വ​യം പ​ര്യാ​പ്ത​ത​യി​ലെ​ത്താ​മെ​ന്ന് തെ​ളി​യി​ക്കാ​ൻ ക​ഴി​യു​മെ​ന്നും സ​ച്ചി പ​റ​ഞ്ഞു. ഭാ​ര്യ ര​മാ​ദേ​വി​യും മൂ​ന്നു വ​യ​സു​ള്ള കൊ​ച്ചു​മ​ക​ൻ ആ​ദി​ൽ ശ്യാ​മു​മാ​ണ് കൃ​ഷി​യി​ൽ സ​ച്ചി​ക്ക് സ​ഹാ​യി​ക​ളാ​യു​ള്ള​ത്.