നി​യ​ന്ത്ര​ണം തെ​റ്റി​യ ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Sunday, October 18, 2020 10:00 PM IST
അ​ന്പ​ല​പ്പു​ഴ: സ്കൂ​ട്ടി ത​ട്ടി നി​യ​ന്ത്ര​ണം തെ​റ്റി​യ ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. അ​ന്പ​ല​പ്പു​ഴ ക​രൂ​ർ പു​ത്ത​ൻപ​റ​ന്പി​ൽ പ​ര​മേ​ശ്വ​ര​ൻ (70) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യപാ​ത​യി​ൽ ക​രൂ​ർ ജം​ഗ്ഷ​നു സ​മീ​പം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഹ​രി​പ്പാ​ട് ഭാ​ഗ​ത്തേ​ക്ക് സു​ഹൃ​ത്തു​മാ​യി പോ​കു​ക​യാ​യി​രു​ന്ന കൊ​ല്ലം മൈ​നാ​ഗ​പ്പ​ള്ളി വ​ഴ​ത്ത​റ വ​ട​ക്കേ​തി​ൽ വീ​ട്ടി​ൽ അ​ജ​യ​ന്‍റെ മ​ക​ൻ ആ​ദ​ർ​ശ് (23) ഓ​ടി​ച്ച ബൈ​ക്ക്, എ​തി​രെ​വ​ന്ന പ​ട്ട​ണ​ക്കാ​ട് വെ​ളി​ത്ത​റ ന​വാ​സ് (43), ഭാ​ര്യ ജ​സീ​ന (39) എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു.
തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം തെ​റ്റി​യ ബൈ​ക്ക് പാ​ത​യോ​ര​ത്തു​കൂ​ടി ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന പ​ര​മേ​ശ്വ​ര​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പാ​ത​യോ​ര​ത്തെ മ​ര​ത്തി​ലി​ടി​ച്ചാ​ണ് ബൈ​ക്ക് നി​ന്ന​ത്. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​ര​മേ​ശ്വ​ര​ൻ മ​രി​ച്ചു. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഓ​മ​ന​യാ​ണ് പാ​മേ​ശ്വ​ര​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: ലൈ​ജു, സീ​മ, ര​തീ​ഷ്. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ്, പ​രേ​ത​നാ​യ ബാ​ബു.