837 പേ​ർ​ക്കുകൂടി കോ​വി​ഡ്
Thursday, October 22, 2020 11:35 PM IST
ആലപ്പുഴ: ജി​ല്ല​യി​ൽ ഇന്നലെ 837 പേ​ർ​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഏഴു പേ​ർ വി​ദേ​ശ​ത്തു നി​ന്നും 16 പേ​ർ ​മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ​താ​ണ്. 809 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അഞ്ചു പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല . 436 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി.

ആ​കെ 19521 പേ​ർ രോ​ഗമു​ക്ത​രാ​യി. 7459 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.283 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1295 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 4954 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ലു​മു​ണ്ട്. ഇ​ന്ന​ലെ 868 പേ​രെ​യാ​ണ് ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. 436 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. 1590 പേ​രാ​ണ് ആ​കെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

1195 പേ​രെ ഇ​ന്ന​ലെ ക്വാ​റ​ന്‍റൈ നി​ൽനി​ന്നും ഒ​ഴി​വാ​ക്കി. 1081 പേ​ർ​ക്ക് പു​തു​താ​യി ക്വാ​റന്‍റൈനും നി​ർ​ദേ​ശി​ച്ചു. ഇ​ന്ന​ലെ 101 പേ​ർ വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി​യ​പ്പോ​ൾ 248 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി. 1612 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ഇ​ന്ന​ലെ വ​ന്നു. 1612 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു.