161 ചാ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ പി​ടി​കൂ​ടി
Monday, October 26, 2020 10:44 PM IST
ആ​ല​പ്പു​ഴ: ക​രി​ഞ്ച​ന്ത​യി​ലേ​ക്ക് ക​ട​ത്തി​യ റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി. തി​രു​വ​ന്പാ​ടി ജം​ഗ്ഷ​നു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്നാ​ണ് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 161 ചാ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. 100 ചാക്ക് കു​ത്ത​രി, 32 ചാ​ക്ക് ചാ​ക്ക​രി, 13 ചാ​ക്ക് പ​ച്ച​രി, 16 ചാ​ക്ക് ഗോ​ത​ന്പ് എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. അ​ജി​ത് കു​മാ​ർ എ​ന്നയാ​ളു​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഏ​ജ​ന്‍റു​മാ​ർ മു​ഖേ​ന ക​രി​ഞ്ച​ന്ത​യി​ലേ​ക്കു ക​ട​ത്തി​യ​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വീ​ട്ടു​ട​മ​യെ ഉ​ൾ​പ്പെ​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്തുവ​രി​ക​യാ​ണ്.