647 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Tuesday, October 27, 2020 10:09 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 647 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 13 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 21 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്. 594 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 19 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 532 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 22083 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 7840 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
327 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ത​രാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1211 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 5238 പേ​ർ വീ​ടു​ക​ളി​ലും ഐ​സൊലേ​ഷ​നി​ലു​ണ്ട്.
45 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ 532 പേ​രെ ഒ​ഴി​വാ​ക്കി. 1552 പേ​രാ​ണ് ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 1306 പേ​രെ ഇ​ന്ന​ലെ ക്വാ​റ​ന്‍റൈ​നി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. 816 പേ​ർ​ക്ക് പു​തു​താ​യി ക്വാ​റന്‍റൈനും നി​ർ​ദേ​ശി​ച്ചു. 154 പേ​രാ​ണ് ഇ​ന്ന​ലെ വി​ദേ​ശ​ത്തുനി​ന്നു​മെ​ത്തി​യ​ത്. 221 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും. 1445 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ഇ​ന്ന​ലെ വ​ന്നു. 1295 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു.
ജി​ല്ല​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ 45 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 32 പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 295 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യഅ​ക​ലം പ​ലി​ക്കാ​ത്ത​തി​ന് 1127 പേ​ർ​ക്കെ​തി​രെ​യും നി​രോ​ധ​നാ​ജ്ഞ ലം​ഘ​നം ന​ട​ത്തി​യ നാ​ലു കേ​സു​ക​ളി​ലാ​യി 73 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ത്തു.