കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Tuesday, October 27, 2020 10:12 PM IST
അ​ന്പ​ല​പ്പു​ഴ: കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു. ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ൽ ഇ​ന്ദി​ര ജം​ഗ്ഷ​നി​ലാ​ണ് പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യൊ​ലി​ക്കു​ന്ന​ത്. പ​ഴ​യ ന​ട​ക്കാ​വ് റോ​ഡിന്‍റെ നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഇ​വി​ടെ റോ​ഡ് പൊ​ളി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് പൈ​പ്പുലൈ നി​ൽ ചോ​ർ​ച്ച തു​ട​ങ്ങി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​വ​രം നാ​ട്ടു​കാ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി​യെ അ​റി​യി​ച്ചെ​ങ്കി​ലും തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞും തു​ട​ങ്ങി.​ പ​ഴ​യ​ന​ട​ക്കാ​വ് റോ​ഡിന്‍റെ ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ന്നു​വ​രി​ക​യു​മാ​ണ്.

ധ​ർ​ണ ന​ട​ത്തി

ചേ​ർ​ത്ത​ല: ക്ലി​നി​ക്ക​ൽ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ബി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​കാ​ര്യ ലാ​ബു​ക​ൾ​ക്കുമേ​ൽ അ​പ്രാ​യോ​ഗി​ക​മാ​യ നി​ബ​ന്ധ​ന​ക​ൾ അ​ടി​ച്ചേ​ല്പി​ക്കാ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​രാ​മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ കെ​പി​എ​ൽ​ഒ​എ​ഫ് ചേ​ർ​ത്ത​ല യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ധ​ർ​ണ ന​ട​ത്തി.
വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ഷാ​ജി​മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ഷീ​ർ ക​ല്ല​റ​യ്ക്ക​ൽ, രാ​ധാ​കൃ​ഷ്ണ​ൻ, ഷി​ബു, ഷാ​ജു, ജി​ൻ​സി, രാ​ജ​ല​ക്ഷ്മി, മോ​ളി, അ​ജി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.