നേ​തൃ​യോ​ഗം ചേ​ർ​ന്നു
Tuesday, October 27, 2020 10:12 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ അ​റ്റ​ന്‍റ​ൻ​സ് റൂ​ൾ​സ് പ്ര​കാ​രം ല​ഭ്യ​മാ​യി​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ മാ​ര​കരോ​ഗ​ങ്ങ​ൾ​ക്ക് പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി നി​ല​വി​ൽ ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സെ​റ്റോ ആ​ല​പ്പു​ഴ ജി​ല്ലാ നേ​തൃ​യോ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി. സ​ർ​ക്കാ​ർ വി​ഹി​തം ഉ​റ​പ്പു​വ​രു​ത്തി ഒ​പി ചി​കി​ത്സ​യ്ക്കും ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്ക​ണം. 2016 മു​ത​ലു​ള്ള അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം അം​ഗീ​ക​രി​ച്ച് അ​ധ്യാ​പ​ക​രു​ടെ ശ​ന്പ​ളം ന​ൽ​ക​ണ​മെ​ന്നും ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ​ ചെ​യ​ർ​മാ​ൻ ടി.​ഡി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി​ശ്വേ​ശ്വ​ര പ​ണി​ക്ക​ർ, കെ​പി​എ​സ്ടി​എ സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ദീ​പ്, സെ​റ്റോ ജി​ല്ലാ ക​ണ്‍​വീ​ന​ർ പി.​എ. ജോ​ണ്‍ ബോ​സ്കോ, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. സു​നി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. സ​ന്തോ​ഷ്, കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. അ​ശോ​ക് കു​മാ​ർ, സെ​ക്ര​ട്ട​റി സോ​ണി പ​വേ​ലി​ൽ, ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ ഉ​ൻ​മേ​ഷ്, എ​എ​ച്ച്എ​സ്ടി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ്, കെ​ജി​എ​ൻ​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷീ​ബ, കെഎം​സി​എ​സ്എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​നാ​ഭ​പി​ള്ള, പ​ഞ്ചാ​യ​ത്ത് എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ബാ​ബു, അ​ജു പി. ​ബ​ഞ്ച​മി​ൻ, പി​എ​സ്‌​സി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ഷ​റ​ഫ്, ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.