കൃ​ഷി​മ​ന്ത്രി കു​ട്ട​നാ​ട് സ​ന്ദ​ർ​ശി​ക്ക​ണം:​ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ
Tuesday, October 27, 2020 10:13 PM IST
മ​ങ്കൊ​ന്പ്: നെ​ല്ലു​സം​ഭ​ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​മൂ​ലം കൃ​ഷി​ക്കാ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ൽ ക​ണ്ട് ബോ​ധ്യപ്പെ​ടാ​ൻ കൃ​ഷി​മ​ന്ത്രി കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള സം​സ്ഥാ​ന നെ​ൽ​നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​യ്ത്ത് ആ​രം​ഭി​ച്ചി​ട്ട് ര​ണ്ടാ​ഴ്ച പി​ന്നി​ടു​ന്പോ​ഴും നെ​ല്ലു​സം​ഭ​ര​ണ​ത്തി​ൽ കൃ​ഷി​ക്കാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ഇ​തു​വ​രെ​യും ത​യാ​റാ​യി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​നെ നെ​ല്ലു​സം​ഭ​ര​ണ ചു​മ​ത​ല ഏ​ല്പി​ച്ച് പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടാം​ഘ​ട്ട സ​മ​ര​മെ​ന്ന നി​ല​യി​ൽ ഇ​ന്നു മ​ങ്കൊ​ന്പ് പാ​ഡി​മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തും. കേ​ര​ള നെ​ൽ നാ​ളി​കേ​ര ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.