790 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Wednesday, October 28, 2020 10:49 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 790 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ലു​പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 57 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ​വ​രാ​ണ്. 717 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 12 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 366 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 22449 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 8264 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

343 പേ​രാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1350 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 5372 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ലു​മു​ണ്ട്. 531 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ 366 പേ​രെ ഒ​ഴി​വാ​ക്കി.

1213 പേ​രെ​യാ​ണ് ഇ​ന്ന​ലെ ക്വാ​റ​ന്‍റൈനിൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. 1211 പേ​ർ​ക്ക് ക്വാ​റ​ന്‍റൈനും നി​ർ​ദേ​ശി​ച്ചു. 178 പേ​ർ വി​ദേ​ശ​ത്തു​നി​ന്നു​മെ​ത്തി​യ​പ്പോ​ൾ 143 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി. 1994 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ഇ​ന്ന​ലെ വ​ന്നു. 3311 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു.

ജി​ല്ല​യി​ൽ ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 41 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 13 പേ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 284 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 1115 പേ​ർ​ക്കെ​തി​രെ​യും നി​രോ​ധ​നാ​ജ്ഞ ലം​ഘ​നം ന​ട​ത്തി​യ എ​ട്ടു​കേ​സു​ക​ളി​ലാ​യി 62 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു.