മെ​ഡി​. കോ​ള​ജി​ലെ അ​ട​ച്ചി​ട്ട​ മു​റി​യി​ൽ തീ​പി​ടിത്തം
Wednesday, October 28, 2020 10:49 PM IST
അ​ന്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ട​ച്ചി​ട്ട മു​റി​യി​ൽ തീ​പി​ടി​ത്തം. ഫോ​ട്ടോ സ്റ്റാ​റ്റ് മെ​ഷീൻ ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ചു. ജെ ​ബ്ലോ​ക്കി​ൽ സൂ​പ്ര​ണ്ട് ഓ​ഫീ​സ് ഹാ​ളി​ലെ വ​ട​ക്കേ അ​റ്റ​ത്തു​ള്ള മു​റി​യി​ലാ​ണ് തീ​പി​ടിത്തം ഉ​ണ്ടാ​യ​ത്. ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​ത്തി​നും ഫോ​ട്ടോ​സ്റ്റാ​റ്റ് എ​ടു​ക്കു​ന്ന മെ​ഷീനാ​ണ് ഭാ​ഗി​ക​മാ​യി ക​ത്തി​യ​ത്. മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഫാ​നി​ൽ തീ ​പി​ടി​ച്ചതിനെത്തുടർന്ന് ഫാ​നി​ന്‍റെ പ്ലാ​സ്റ്റി​ക്ക് ക​വ​ർ ഉ​രു​കി ഫോ​ട്ടോ സ്റ്റാ​റ്റ് മെ​ഷീനി​ലേ​ക്കു വീണ് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. തീ​യ​ണ​യ്ക്കാ​ൻ ജീ​വ​ന​ക്കാ​ർ എ​ത്തി​യ​ത് 20 മി​നി​റ്റി​നു ശേ​ഷ​മാ​ണ്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്പ​ല​പ്പു​ഴ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ.​വി. രാംലാ​ൽ പ​റ​ഞ്ഞു.