പ​ണം മോ​ഷ്ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Friday, October 30, 2020 10:47 PM IST
മാ​ന്നാ​ർ: ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യ​വേ പോ​ലീ​സു​കാ​ര​ൻ എ​ന്ന് പ​രി​ച​യ​പ്പെ​ട്ടു സൗ​ഹൃ​ദ​ത്തി​ലാ​യ ശേ​ഷം വീ​ട്ട​മ്മ​യു​ടെ ബാ​ഗി​ൽ നി​ന്നും പ​ണം മോ​ഷ്ടി​ച്ചു ക​ട​ന്നുക​ള​ഞ്ഞ ആ​ളി​നെ ഏ​ഴു​മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം മാ​ന്നാ​റി​ൽ അ​റ​സ്റ്റു​ചെ​യ്തു. മാ​ന്നാ​ർ ഇ​ര​മ​ത്തൂ​രി​ൽ വ​ന്നു വി​വാ​ഹം ക​ഴി​ക്കു​ക​യും ഒരു രാഷ്ട്രീയ പാ​ർ​ട്ടി​യു​ടെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​യി മാ​ന്നാ​ർ ഇ​ര​മ​ത്തൂ​രി​ൽ താ​മ​സി​ച്ചുവ​​രു​കയും ചെയ്തിരുന്ന ഇ​ടു​ക്കി ചോ​വൂ​ർ വീ​ട്ടി​ൽ സ​ന്തോ​ഷി(44)​നെ ആ​ണ് തൃ​ശൂ​ർ റ​യി​ൽ​വേ പോ​ലീ​സ് മാ​ന്നാ​റി​ൽ എ​ത്തി അ​റ​സ്റ്റു​ചെ​യ്ത​ത്. 2020 ഫെ​ബ്രു​വ​രി മാ​സം കോ​ട്ട​യ​ത്തു​നി​ന്നും പാ​ല​ക്കാ​ട്ടേ​ക്ക് യാ​ത്ര ചെ​യ്ത വീ​ട്ട​മ്മ​യു​ടെ പ​ണം ആ​ണ് പ്ര​തി മോ​ഷ്ടി​ച്ചു ക​ട​ന്ന​ത്.

യാ​ത്ര​യ്ക്കി​ടെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സാ​ണെ​ന്നു പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ട്ടു സൗ​ഹൃ​ദ​ത്തി​ലാ​ക്കു​ക​യും തൃ​ശൂ​ർ എ​ത്തി​യ​പ്പോ​ൾ വീ​ട്ട​മ്മ മു​ഖം ക​ഴു​കു​ന്ന​തി​നാ​യി പോ​യ​പ്പോ​ൾ ബാ​ഗി​ൽ നി​ന്ന് 11,000 രൂ​പ എ​ടു​ത്തു പ്ര​തി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. സൗ​ഹൃ​ദ​ത്തി​ൽ ആ​യ​തി​നു​ശേ​ഷം പ്ര​തി മൊ​ബൈ​ൽ ന​ന്പ​ർ വീ​ട്ട​മ്മ​യ്ക്കു ന​ൽ​കി​യി​രു​ന്നു. മൊ​ബൈ​ൽ ന​ന്പ​ർ വ​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മാ​ന്നാ​റി​ലെ​ത്തി​യ റെ​യി​ൽ​വേ പോ​ലീ​സ് മാ​ന്നാ​ർ പോ​ലീ​സ് അ​ഡീഷ​ണ​ൽ എ​സ്ഐ ജോ​ണ്‍ തോ​മ​സ്, സി​പി​ഒ സി​ദ്ധി​ക്ക് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാണ് പ്ര​തി​യെ അ​റ​സ്റ്റ്ചെ​യ്ത​ത്.