ടി.​എം. ജേ​ക്ക​ബ് അ​നു​സ്മ​ര​ണം
Friday, October 30, 2020 10:47 PM IST
തു​റ​വൂ​ർ: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ പ്ര​ഗ​ൽ​ഭ​നാ​യ നേ​താ​വാ​യി​രു​ന്നു ടി.​എം. ജേ​ക്ക​ബെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ടി ​എം. ജേ​ക്ക​ബിന്‍റെ ഒ​ന്പ​താം ച​ര​മ വാ​ർ​ഷി​ക​ത്തോട​നു​ബ​ന്ധി​ച്ചു ന​ട​ന്ന അ​നു​സ്മ​ര​ണ ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഒ​രു​ രൂ​പ​യ്ക്ക് അ​രി ന​ൽ​കിക്കൊ​ണ്ട് ച​രി​ത്രം കു​റി​ക്കു​ക​യും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യരം​ഗ​ത്തും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കുകയും ചെയ്ത ജേ​ക്ക​ബ് എ​ന്നും സ്മ​രി​ക്ക​പ്പെ​ടുമെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ഷാ​ജി മോ​ഹ​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി കെ. ​രാ​ജീ​വ​ൻ, എ.​എം. ന​സീ​ർ, കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് നി​ർ​വ​ാഹക സ​മി​തി അം​ഗം ജോ​ർ​ജ് ജോ​സ​ഫ്, ഫ​സ​ലു​ദി​ൻ, കെ. ​ഉ​മേ​ശ​ൻ, വി​ജ​യ് കു​മാ​ർ വാ​ല​യി​ൽ, ജോ​യി ച​ക്കുങ്കേ​രി, ജോ​ർ​ജ് ജോ​സ​ഫ് എ​ഴു​പു​ന്ന, സാ​ൽ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
അ​ന്പ​ല​പ്പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് അ​ന്പ​ല​പ്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്പ​ല​പ്പു​ഴ​യി​ൽ ടി.​എം. ജേ​ക്ക​ബ് അ​നു​സ്മ​ര​ണം ന​ട​ത്തി.​

കെപി​സി​സി സെ​ക്ര​ട്ട​റി എം.​ജെ. ജോ​ബ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ.​എ​ൻ. സാം​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ചു​ള്ളി​ക്ക​ൽ, ഷാ​ജി വാ​ണി​യ​പു​ര​ക്ക​ൽ, എ.​ആ​ർ. ക​ണ്ണ​ൻ, സാ​ബു വ​ള്ള​പ്പു​ര, വി.​ആ​ർ. ദി​ൽ​ജി​ത്ത്, സി.​എ. സെ​ബാ​സ്റ്റ്യ​ൻ, ജ​യ​ശ്രീ​ ക​രു​മാ​ടി എ​ന്നി​വ​ർ പ്രസംഗിച്ചു.
എ​ട​ത്വ: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടി.​എം. ജേ​ക്ക​ബ് അ​നു​സ്മ​ര​ണം ന​ട​ത്തി. കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ജി ക​രി​ക്കം​പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞു​മോ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജോ​ർ​ജ് തോ​മ​സ് ക​ള​പ്പു​ര, വ​റീ​ച്ച​ൻ വേ​ലി​ക്ക​ള​ത്തി​ൽ, ത​ങ്ക​ച്ച​ൻ മ​ണ്ണാം​തു​രു​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .