ചു​വ​രെ​ഴു​ത്ത് ഗു​ജ​റാ​ത്തി​യി​ലും
Sunday, November 22, 2020 10:34 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ ഗു​ജ​റാ​ത്തി​ക​ൾ കൂ​ടു​ത​ലാ​യി വ​സി​ക്കു​ന്ന സീ​വ്യു​വാ​ർ​ഡി​ൽ ചു​വ​രെ​ഴു​ത്ത് ഗു​ജ​റാ​ത്തി​യി​ലും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. റീ​ഗോ രാ​ജു​വി​നു വേ​ണ്ടി​യാ​ണ് ഗു​ജ​റാ​ത്തി ഭാ​ഷ​യി​ൽ ചു​വ​രെ​ഴു​ത്ത് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.
കൃ​പാ ക​രീ​നേ അ​ഡ്വ​ക്കേ​റ്റ് റീ​ഗോ രാ​ജു​നേ ത​മാ​രാ കൗ​ണ്‍​സി​ല​ർ ത​രീ​ക്കേ ചു​നാ​ടോ...​എ​ന്നാ​ണ് ഗു​ജ​റാ​ത്തി​യി​ൽ ചു​വ​രി​ലെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ദ​യ​വാ​യി അ​ഡ്വ. റീ​ഗോ രാ​ജു​വി​നെ ന​മ്മു​ടെ കൗ​ണ്‍​സി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നാ​ണ് ചു​രു​ക്കം. റീ​ഗോ​യു​ടെ ചി​ത്ര​ത്തി​നൊ​പ്പം ചി​ഹ്ന​മാ​യ കൈ​പ്പ​ത്തി​യും കൂ​ടെ ചു​വ​രെ​ഴു​ത്തി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. മു​പ്പാ​ല​ത്തി​നു വ​ട​ക്കേ​റൈ​ഡി​ൽ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്താ​യാ​ണ് ഈ ​ചു​വ​രെ​ഴു​ത്ത്. നൂ​റി​ൽ പ​രം വോ​ട്ടു​ക​ളാ​ണ് ഇ​വ​ർ​ക്കി​വി​ടെ​യു​ള്ള​ത്.