സൗ​ജ​ന്യ പിഎ​സ്‌സി പ​രീ​ക്ഷാ പ​രി​ശീ​ല​നം
Monday, November 23, 2020 10:13 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​നു​കീ​ഴി​ൽ ജി​ല്ല​യി​ൽ പു​ന്ന​പ്ര കു​റ​വ​ൻ​തോ​ട് എംഇഎ​സ് സ്കൂ​ൾ കാന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന സൗ​ജ​ന്യ പിഎ​സ്​സി, യുപിഎ​സ്‌സി, ബാ​ങ്കിംഗ് പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാറെ​ടു​ക്കു​ന്ന 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സൗ​ക​ര്യ​മ​നു​സ​രി​ച്ച് റെ​ഗു​ല​ർ, ഹോ​ളി​ഡേ എ​ന്നീ ബാ​ച്ചു​ക​ൾ ല​ഭ്യ​മാ​ണ്.
ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ത്തി​നു പു​റ​മേ 20 ശ​ത​മാ​നം സീ​റ്റു​ക​ൾ ഒ​ബിസി വി​ഭാ​ഗ​ത്തി​ന് ല​ഭി​ക്കും. യോ​ഗ്യ​രാ​യ​വ​ർ ഡി​സം​ബ​ർ 15ന് ​മു​ന്പ് പ്രി​ൻ​സി​പ്പ​ൽ, കോ​ച്ചി​ംഗ് സെ​ന്‍റ​ർ ഫോ​ർ മൈ​നോ​റി​റ്റി യൂ​ത്ത്, എം​ഇ​എ​സ് സ്കൂ​ൾ കാന്പ​സ്, പു​ന്ന​പ്ര പി.​ഒ, ആ​ല​പ്പു​ഴ-688 004 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. എ​സ്എ​സ്എ​ൽസി ബു​ക്കി​ന്‍റെ പ​ക​ർ​പ്പ്, ര​ണ്ടു ഫോ​ട്ടോ സ​ഹി​തം നേ​രി​ട്ടോ ത​പാ​ൽ വ​ഴി​യോ അ​പേ​ക്ഷ ന​ൽ​കാം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. അ​പേ​ക്ഷ ഓ​ഫീ​സി​ൽനി​ന്നോ, www.minortiywelfare.kerala. gov.in വെ​ബ്സൈ​റ്റി​ൽ നി​ന്നോ ല​ഭി​ക്കും. ഫോ​ണ്‍: 9207943078, 8891877287.