വി​മ​ത ഭീ​ഷ​ണി​യി​ൽ കോ​ണ്‍​ഗ്ര​സ്
Monday, November 23, 2020 10:13 PM IST
അ​ന്പ​ല​പ്പു​ഴ: വി​മ​ത ഭീ​ഷ​ണി​യി​ൽ കോ​ണ്‍​ഗ്ര​സ്.​ വി​വി​ധ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ർ​ഡു​ത​ല​ങ്ങ​ളി​ലാ​ണ് ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥിക്കെ​തി​രെ വി​മ​ത​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പു​റ​ക്കാ​ട് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥിക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി ത​ന്നെ രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ പു​ന്ന​പ്ര​യി​ൽ ഘ​ട​ക ക​ക്ഷി​യാ​യ മു​സ്‌ലിം ലീ​ഗാ​ണ് വി​മ​തഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.
പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡി​ൽ മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വും ഡി​സിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​സാ​ബു​വി​നെ​തി​രെ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യ എ​ൽ.​ ബി​ജു​വാ​ണ് വി​മ​ത​നാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.​ ഇ​വി​ടെ സാ​ബു​വി​നെ​തി​രെ പ​ത്രി​ക ന​ൽ​കി​യി​രു​ന്ന മ​ണ്ഡ​ലം വൈ​സ് പ്ര​സ​ിഡ​ന്‍റ് പി.​കെ. മോ​ഹ​ന​ൻ പ​ത്രി​ക പി​ൻവ​ലി​ച്ചെ​ങ്കി​ലും ബി​ജു പി​ൻ​മാ​റി​യി​ട്ടി​ല്ല. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ൽ സ്ഥാ​നാ​ർഥിയാ​യ കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ ക​ല്ലു​പ്പ​റ​ന്പ​ലി​ന് ഭീ​ഷ​ണി​യാ​യി മു​സ്‌ലിം ലീ​ഗി​ലെ നൗ​ഷാ​ദ് സു​ൽ​ത്താ​ന​യാ​ണ് രം​ഗ​ത്ത്.​ പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ മു​സ്‌ലിം ലീ​ഗി​ന് ര​ണ്ടു സീ​റ്റ് ന​ൽ​കി​യി​ര​ന്നു. ഇ​തു കൂ​ടാ​തെ​യാ​ണ് ഒ​ന്പ​താം വാ​ർ​ഡി​ൽ കോ​ണ്‍​ഗ്ര​സു​മാ​യി ലീ​ഗ് മ​ത്സ​രി​ക്കു​ന്ന​ത്.