നഴ്സസ് യൂണിയൻ ജി​ല്ലാ സ​മ്മേ​ള​നം
Monday, November 23, 2020 10:16 PM IST
അ​ന്പ​ല​പ്പു​ഴ: കേ​ര​ള ഗ​വൺമെന്‍റ് ന​ഴ്സ​സ് യൂ​ണി​യ​ന്‍റെ 33-ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളജി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സ​മാ​പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.ഡി. മേ​രി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കെ.​എ​സ്. മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻജിഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. സു​നി​ൽ മു​ഖ്യാ​തി​ഥി​യായി​രു​ന്നു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ്മി ​ജോ​ർ​ജ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി രാ​ധി​ക സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മേ​ഴ്സി മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷീ​ബ, ക​ണ്ണ​ൻ, അ​ന​സ് യാ​സി​ൻ, റ​ജീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളായി പ്ര​സി​ഡ​ന്‍റ് ജോ​സ്മി ​ജോ​ർ​ജ്-സെ​ക്ര​ട്ട​റി, രാ​ധി​ക​ആ​ർ.-ട്ര​ഷ​റ​ർ, സു​ജി​​ത്ത്-വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​നു പോ​ൾ, രാ​ജി എ-ജോ​യി​ന്‍റ് സെ​ക്ര​ട്ട​റിമാർ എന്നിവരെ തെര ഞ്ഞെടുത്തു.