കോ​വി​ഡ് ബാ​ധി​ത​ന്‍റെ മൃ​ത​ദേ​ഹം സ്ഥാ​നാ​ർ​ഥി​യും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സം​സ്ക​രി​ച്ചു
Thursday, November 26, 2020 10:39 PM IST
അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സം​സ്ക​രി​ച്ചു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് വ​യ​ൽ​വാ​ര​ത്ത് വീ​ട്ടി​ൽ സ​ദാ​ന​ന്ദ(67)​ന്‍റെ മൃ​ത​ശ​രീ​ര​മാ​ണ് സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം പി.​ജി. സൈ​റ​സും ഡി​വൈ​എ​ഫ്ഐ സാ​ഗ​ര യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ നോ​ർ​ബ​ർ​ട്ട്, ജോ​ർ​ജ്, ജ​യ​ൻ, ജോ​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സം​സ്കാ​രം ന​ട​ത്തി​യ​ത്.
വ്യ​ക്കരോഗം, ഹൃ​ദ്‌രോഗം എന്നിവ മൂലം ഏ​റെനാ​ളാ​യി സ​ദാ​ന​ന്ദ​ൻ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ മൂ​ർ​ച്ഛി​ച്ച​തി​നെത്തുട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ മൂ​ന്നു​ദി​വ​സം മു​ന്പ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ സ​ദാ​ന​ന്ദ​ൻ മ​രി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് സം​സ്ക​രി​ക്ക​ണ​മെ​ന്ന ആ​രോ​ഗ്യവ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ത്തെത്തുട​ർ​ന്നാ​ണ് സൈ​റ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. പി​പി​ഇ കി​റ്റു​ക​ൾ ധ​രി​ച്ച് മോ​ർ​ച്ച​റി​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി​യ മൃ​ത​ശ​രീ​രം വ​ലി​യ ചു​ടു​കാ​ട്ടി​ലെ വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്ക​രി​ച്ച​ത്. വ​ത്സ​മ്മ​യാ​ണ് സ​ദാ​ന​ന്ദ​ന്‍റെ ഭാ​ര്യ.