പോ​സ്റ്റ​ൽ ബാ​ല​റ്റി​നു​ള്ള അ​പേ​ക്ഷാ സ്വീ​ക​ര​ണം ഇ​ന്നു​മു​ത​ൽ
Friday, November 27, 2020 10:18 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത്-​ഗ്രാ​മ പ​ഞ്ചാ​യ​ത്ത്-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ​ക്കാ​യു​ള്ള അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ കളക്ട​ർ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റ​ൽ ബാ​ല​റ്റി​നാ​യു​ള്ള അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട ന​ഗ​ര​സ​ഭാ വ​ര​ണാ​ധി​കാ​രി​ക്ക് ന​ൽ​ക​ണം. ഇ​ന്നുമു​ത​ൽ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും.

എ​ല്ലാ തോ​ക്കു​ക​ളും സ​റ​ണ്ട​ർ ചെ​യ്യ​ണം

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ ആ​യു​ധ ലൈ​സ​ൻ​സി​ക​ളും ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള എ​ല്ലാ തോ​ക്കു​ക​ളും ഡി​സം​ബ​ർ ഒ​ന്നി​ന് മു​ന്പാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​റ​ണ്ട​ർ ചെ​യ്യ​ണം.
എ​ല്ലാ ആ​യു​ധ ലൈ​സ​ൻ​സി​ക​ളും തോ​ക്കു​ക​ൾ സ​റ​ണ്ട​ർ ചെ​യ്തു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​നും ഈ ​ആ​യു​ധ​ങ്ങ​ൾ പെ​രു​മാ​റ്റ​ച​ട്ടം അ​വ​സാ​നി​ക്കും വ​രെ ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.