ക​ർ​ഷ​ക സ​മ​ര​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം: കി​സാ​ൻ ജ​ന​ത
Monday, November 30, 2020 10:16 PM IST
ആലപ്പുഴ: എ​ൻഡിഎ നേ​തൃ​ത്വം പാ​ർ​ല​മെ​ന്‍റി​നെ നോ​ക്കു​കു​ത്തി​യാ​ക്കി പാ​സാ​ക്കി​യെ​ടു​ത്ത മൂ​ന്നു കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും വൈ​ദ്യു​തി ബി​ല്ലും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തോ​ട് കി​സാ​ൻ ജ​ന​ത കേ​ര​ള സം​സ്ഥാ​ന​ ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. നി​യ​മ​ങ്ങ​ൾ ക​ർ​ഷ​ക​ദ്രോ​ഹ​പ​ര​മാ​ണ്. കൃ​ഷി​യും വി​പ​ണി​യും കൃ​ഷി​ഭൂ​മി​യും കോ​ർ​പറേ​റ്റു​ക​ൾ​ക്ക് തീ​റെ​ഴു​തു​ന്ന വ്യ​വ​സ്ഥ​ക​ളാ​ണ് ബി​ല്ലു​ക​ളി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​തെ​ന്ന തി​രി​ച്ച​റി​വാ​ണ് ക​ർ​ഷ​ക​രെ സ​മ​ര​ത്തി​ലേ​ക്ക് ന​യി​ച്ചി​രി​ക്കു​ന്ന​തെന്നു യോഗം ആരോപിച്ചു. മൊ​ബൈ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ൽ കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​കെ. ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ജെ. ജോ​സ്, അ​ലോ​ഷ്യ​സ് കൊ​ള്ള​ന്നൂ​ർ, പി.​ജെ. കു​ര്യ​ൻ, പ്ര​വീ​ണ്‍​കു​മാ​ർ, പ​ത്മ​കു​മാ​ർ ക​ണ്ണ​ന്ത​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.