വോ​ട്ട് ചോ​ദി​ച്ചു മ​ന്ത്രി വീ​ട്ടു​മു​റ്റ​ത്ത്
Tuesday, December 1, 2020 10:15 PM IST
ആ​ല​പ്പു​ഴ: വോ​ട്ട് ചോ​ദി​ച്ചു മ​ന്ത്രി വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ​ക്ക് ആ​ശ്ച​ര്യം. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ആ​ലി​ശേ​രി വാ​ർ​ഡി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​എ​സ്.​എം. ഹു​സൈ​നു വേ​ണ്ടി വോ​ട്ടു ചോ​ദി​ച്ചാ​ണ് ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ത​ക​ളും മ​ന്ത്രി അ​ക്ക​മി​ട്ട് നി​ര​ത്തി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.
ന​ഗ​ര​സ​ഭ ഇ​ല​ക്ഷ​ൻ ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി വി.​ബി. അ​ശോ​ക​ൻ, ഇ​ല​ക‌്ഷ​ൻ ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് എ​സ്.​എം. ഹു​സൈ​ൻ, സെ​ക്ര​ട്ട​റി എ.​ആ​ർ. രം​ഗ​ൻ, കൗ​ണ്‍​സി​ല​ർ ന​ബീ​സ അ​ക്ബ​ർ, സ്ഥാ​നാ​ർ​ഥി പി.​എ​സ്.​എം. ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.